സമ്പൂര്‍ണ ശുചിത്വത്തിന് കൂട്ടായി ശ്രമിക്കണം: മേയര്‍
കൊല്ലം: ജില്ലയെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് മേയര്‍ വി. രാജേന്ദ്രബാബു ആഭ്യര്‍ഥിച്ചു.
ഗാന്ധിജയന്തി വരാഘോഷങ്ങളുടെയും സ്വച്ഛ് സര്‍വേക്ഷന്‍ കാംപയിനിന്റെയും ഭാഗമായി ടി.എം വര്‍ഗീസ് സ്മാരക ഹാളില്‍ കൊല്ലം കോര്‍പ്പറേഷനും ശുചിത്വ മിഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ശുചീകരണത്തൊഴിലാളികള്ക്കുവേണ്ടി സംഘടിപ്പിച്ച സമ്പൂര്‍ണ ശുചീകരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്പറേഷന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.ജെ രാജേന്ദ്രന് അധ്യക്ഷനായി.
ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ ജി. സുധാകരന്, കോര്പറേഷന് സെക്രട്ടറി വി.ആര് രാജു, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ ജസ്റ്റിന് ജോസഫ്, കോര്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, ശുചിത്വ മിഷന് അസിസ്റ്റന്റ് കോഡിനേറ്റര്‍ യു.ആര് ഗോപകുമാര്‍, പ്രോഗ്രാം ഓഫിസര്‍ എ. ഷാനവാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."