ജനനേന്ദ്രിയം മുറിച്ചസംഭവം: യുവതിക്കെതിരേ അമ്മയും സഹോദരനും രംഗത്ത്
തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത സംഭവത്തില്‍ യുവതിക്കെതിരേ അമ്മയും സഹോദരനും രംഗത്ത്. ഇരുവരും യുവതിക്കെതിരേ സംസ്ഥാന പൊലിസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. യുവതിക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നുവെന്നും ഈ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സ്വാമി ശ്രമിച്ചതാണ് അക്രമത്തിന് വഴിവച്ചതെന്നുമാണ് ഇരുവരും പെണ്‍കുട്ടിക്കെതിരേ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
സ്വാമിക്ക് തങ്ങളുടെ വീടുമായി വര്‍ഷണങ്ങള്‍ നീണ്ട ബന്ധമാണുള്ളത്. സ്വാമി ഒരിക്കല്‍പ്പോലും മകളെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടില്ല. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ തങ്ങളുടെ വീട്ടിലാണ് സ്വാമി താമസിക്കുന്നത്. പെണ്‍കുട്ടി ഒരാളുമായി പ്രണയത്തിലാണെന്ന കാര്യം സ്വാമിയെ അറിയിച്ചു. ഈ ബന്ധത്തെ എതിര്‍ത്തതാണ് പെണ്‍കുട്ടിക്ക് സ്വാമിയോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നും മാതാവും സഹോദരനും പരാതിയില്‍ പറയുന്നു.
അതുപോലെ സംഭവത്തില്‍ പൊലിസുകാരുടെ സമീപനവും തെറ്റാണെന്നും എടുത്തുപറുയുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടി ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. പിന്നീട് പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളെ സ്വാമി മകളെ ബലാത്സംഗം ചെയ്‌തെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്ന് മൊഴി നല്‍കണമെന്നും പൊലിസുകാര്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
സംഭവദിവസം വളരെ നല്ലരീതിയിലാണ് സ്വാമിയോട് പെണ്‍കുട്ടി പെരുമാറിയത്. പകല്‍ കാമുകനൊപ്പം ചെലവിട്ട പെണ്‍കുട്ടി വൈകിയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. രാത്രി ഹാളില്‍ കിടന്ന സ്വാമിക്ക് ഭക്ഷണം നല്‍കിയ ശേഷം തിരിച്ചുപോരുമ്പോള്‍ ആണ് സ്വാമിയുടെ നിലവിളി കേട്ടത്. ചെന്നുനോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സ്വാമിയെയും ഇറങ്ങിയോടുന്ന മകളെയുമാണ് കണ്ടതെന്നും മാതാവ് പറയുന്നു.
മകളുടെ മുറിയിലേക്കോ വീടിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ സ്വാമി പോയിട്ടില്ല. മകളുടെ കാമുകന് തങ്ങള്‍ 6.6 ലക്ഷം രൂപ നല്‍കിയിരുന്നു. കൂടാതെ ഭൂമി വാങ്ങുന്നതിനായി ഒന്‍പത് ലക്ഷവും നല്‍കി. ഇതിനാല്‍ തന്നെ ഈ സംഭവത്തില്‍ കാമുകന്റെ പങ്കെന്തായിരുന്നു എന്ന് അന്വേഷിക്കണം.
കഴിഞ്ഞ കുറച്ചു കാലമായി മകളുടെ മാനസികനില ശരിയല്ല. ഇതിനകം രണ്ട് തവണ അവള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇങ്ങനെ മനോനില തെറ്റിയ സന്ദര്‍ഭത്തിലാണ് മകള്‍ സ്വാമിയെ ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."