HOME
DETAILS

യൂനി. കോളജിലെ അക്രമം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

  
backup
July 24 2019 | 20:07 PM

%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

 

 

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ആര്‍. ശിവരഞ്ജിത്തിന്റെയും എ.എന്‍ നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി.
പൊലിസിന്റെ എതിര്‍വാദം അംഗീകരിച്ചാണ് കോടതി അപേക്ഷ തള്ളിയത്. കോളജിലുണ്ടായത് സാധാരണ കാംപസുകളില്‍ നടക്കുന്ന അടിപിടിയായിരുന്നുവെന്നും മനഃപൂര്‍വം ചെയ്ത കുറ്റകൃത്യമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍, പ്രതികളെ ജാമ്യത്തില്‍വിട്ടാല്‍ കോളജില്‍ വീണ്ടുമെത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് പൊലിസ് കോടതിയെ ബോധിപ്പിച്ചു.
കോളജിലെത്തി പരീക്ഷാ ഹാള്‍ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാലും ആറും പ്രതികളായ ആദില്‍, അദ്വൈത് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയും കോടതി തള്ളി. ഹരജിയുമായി മുന്നോട്ടുപോകണമെങ്കില്‍ പ്രിന്‍സിപ്പാളിന്റെ വിശദീകരണക്കത്ത് ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
അതേസമയം, കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം അണിയറയില്‍ സജീവമാണ്. കേസില്‍ ഇനി പിടിയിലാകാനുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്ന് പൊലിസ് അറിയിച്ചുവെങ്കിലും നടപടിയുണ്ടായിട്ടില്ല. കേസില്‍ ഡി.ജി.പി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago