നടപടി സ്വീകരിച്ചില്ലെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് സര്‍വകലാശാല
ഉത്തരക്കടലാസ് ചോര്‍ന്ന സംഭവം
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍വകലാശാല നടപടികള്‍ സ്വീകരിച്ചില്ലെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യൂനിവേഴ്‌സിറ്റി കോളജ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി സിന്‍ഡിക്കേറ്റ് നിയോഗിച്ച ഉപസമിതി പല സിറ്റിങ്ങുകളും യൂനിവേഴ്‌സിറ്റി കോളജിലും സര്‍വകലാശാല ആസ്ഥാനത്തും നടത്തി.
ഉപസമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ചേര്‍ത്തല എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ബി മനോജാണ് ഉപസമിതി കണ്‍വീനര്‍.
പൊലിസ് പിടിച്ചെടുത്തുവെന്ന് അറിയിച്ച ഉത്തരക്കടലാസുകളെ സംബന്ധിച്ചുള്ള വിവരം യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനോട് സര്‍വകലാശാല രജിസ്ട്രാര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. സര്‍വകലാശാലയുടെ കീഴിലുള്ള പരീക്ഷാകേന്ദ്രങ്ങളോട് മിച്ചമുള്ള ഉത്തരക്കടലാസുകള്‍ സംബന്ധിച്ച കണക്ക് ഉടന്‍ നല്‍കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത ഉത്തരക്കടലാസുകളുടെ വിവരം നല്‍കുന്നതിനായി 17ന് സര്‍വകലാശാല രജിസ്ട്രാര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കത്തുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് ഉത്തരക്കടലാസുകളുടെ വിവരം ലഭിച്ചു. സര്‍വകലാശാല രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഈ സീരിസില്‍പ്പെട്ട ഉത്തരക്കടലാസുകള്‍ 2015 മുതല്‍ 2018 മെയ് വരെ യൂനിവേഴ്‌സിറ്റി കോളജിന് നല്‍കിയതാണെന്ന് തെളിഞ്ഞുവെന്നും സര്‍വകലാശാല പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതിനിടെ, കേരളാ യൂനിവേഴ്‌സിറ്റി ഉത്തരക്കടലാസ് ചോര്‍ന്ന സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുന്‍ വൈസ്ചാന്‍സലര്‍ക്കും അന്നത്തെ സിന്‍ഡിക്കേറ്റിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
ഇന്‍വിജിലേറ്റേഴ്‌സിനും പ്രിന്‍സിപ്പലിനും ഉത്തരവാദിത്വമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. പരീക്ഷാകേന്ദ്രങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കും. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നതില്‍ ശക്തമായ നിരീക്ഷണം ആവശ്യമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."