സഊദിയില്‍ പതിനായിരത്തിലധികം ഇന്ത്യക്കാര്‍ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ജോലി നഷ്ടവും സാമ്പത്തിക ഞെരുക്കവും കാരണം സഊദിയില്‍ പതിനായിരത്തിലധികം ഇന്ത്യക്കാര്‍ ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
തങ്ങളുടെ സഹോദരീ സഹോദരന്മാരെ സഹായിക്കാന്‍ മറ്റുള്ള 30 ലക്ഷം ഇന്ത്യക്കാര്‍ തയ്യാറാവണമെന്നും സുഷമ അഭ്യര്‍ഥിച്ചു. തൊഴിലില്ലാത്ത ഇന്ത്യക്കാരന് സൗജന്യ റേഷന്‍ നല്‍കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.
I assure you that no Indian worker rendered unemployed in Saudi Arabia will go without food. I am monitoring this on hourly basis.
— Sushma Swaraj (@SushmaSwaraj) July 30, 2016
മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ സഊദിയിലെയും കുവൈത്തിലെയും ഇന്ത്യക്കാര്‍ ജോലിയുമായി കൂലിയുമായും ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് അവര്‍ മറ്റൊരു ട്വീറ്റിലൂടെ പറഞ്ഞു.
എണ്ണൂറോളം ഇന്ത്യക്കാര്‍ മൂന്നു മാസത്തോളമായി ദാരിദ്ര്യത്തിലാണെന്ന ഒരാളുടെ ട്വീറ്റിനെത്തുടര്‍ന്നാണ് സുഷമ ഇക്കാര്യത്തില്‍ പ്രതികരിച്ച് ട്വീറ്റ് ചെയ്തത്. തൊഴില്‍ നഷ്ടപ്പെട്ട ഒരു ഇന്ത്യക്കാരനും സഊദിയില്‍ പട്ടിണിയില്‍ കഴിയില്ലെന്ന് ഉറപ്പുനല്‍കുന്നതായി സുഷമ പറഞ്ഞു.
ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കാനായിട്ടുണ്ടെന്ന് ജിദ്ദയിലെ ഇന്ത്യന്‍ എംബസി ചിത്ര സഹിതം ട്വീറ്റ് ചെയ്തു.
Happy 2 share more pics of Food distribution at Highway camp on July 30, 16.CG, Jeddah wid DCG/Consul(Haj) present 2 pic.twitter.com/WwkcJIsJJ4
— India in Jeddah (@CGIJeddah) July 31, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."