HOME
DETAILS
MAL
മൂന്നാറിലെ കെട്ടിട നിര്‍മാണത്തിന് നിയന്ത്രണവുമായി ഹരിത ട്രൈബൂണല്‍
backup
May 29 2017 | 10:05 AM
ന്യൂഡല്‍ഹി: മൂന്നാറില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഹരിത ട്രൈബൂണല്‍ ഉത്തരവിറക്കി. മൂന്നാറില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഇനി മുതല്‍ റവന്യൂ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി വേണം.
മൂന്നാര്‍ പഞ്ചായത്ത് ചട്ടം ലംഘിച്ച് റിസോര്‍ട്ടുകള്‍ക്ക് എന്‍.ഒ.സി നല്‍കിയതായും ചെന്നൈയിലെ ഹരിത ട്രൈബ്യൂണല്‍ ബഞ്ച് കണ്ടെത്തി. ഏലമലക്കാടുകളിലെ മരം മുറിയും ഇടക്കാല ഉത്തരവിലൂടെ ട്രൈബുണല്‍ നിരോധിച്ചിട്ടുണ്ട്. ഇവിടെ മരം മുറിയ്ക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണം.
ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനോട് കേസില്‍ കക്ഷി ചേരാനും ട്രൈബുണല്‍ ആവശ്യപ്പെട്ടു. കേസ് ആഗസ്റ്റ് എട്ടിന് വിണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."