HOME
DETAILS
MAL
പീഡനം: ബിനോയ് കോടിയേരിയുടെ ഹരജി മാറ്റി
backup
July 24 2019 | 20:07 PM
മുംബൈ: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹരജി മാറ്റി. അടുത്ത തിങ്കളാഴ്ചത്തേക്കാണ് ബോംബെ ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഹരജി പരിഗണിക്കാന്‍ മാറ്റിയത്.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചന്ന യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയ് ഹരജിയില്‍ പറയുന്നത്. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം ഓഷിവാര പൊലിസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ്, ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു രക്ത സാമ്പിള്‍ നല്കാന് വിസമ്മതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."