HOME
DETAILS

ഹിസ്ട്രക്ടമി

  
backup
July 31 2016 | 05:07 AM

%e0%b4%b9%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%bf

കഥ

എല്ലാ മാസവും സുപ്രിയയില്‍ നിന്ന് ടാപ്പു തുറന്നിട്ടതു പോലെ രക്തമൊഴുകുന്നതു തുടരുകയും ഗര്‍ഭപാത്രത്തില്‍ ഓറഞ്ചിന്റെ വലുപ്പമുള്ള മുഴ തിരിച്ചറിയപ്പെടുകയും ചെയ്തതോടെ അവര്‍ക്ക് ഹിസ്ട്രക്ടമിക്കുള്ള തീരുമാനം നിര്‍ബന്ധമായും എടുക്കേണ്ടി വന്നു. മിക്കവാറും എല്ലാ സ്ത്രീകളെയും പോലെ സുപ്രിയ തന്റെ പ്രതിമാസ രക്തച്ചൊരിച്ചില്‍ പരമാവധി മറച്ചുവയ്ക്കാന്‍ ശ്രമിച്ചിരുന്നു. സാനിട്ടറി നാപ്കിന്‍ പായ്ക്കറ്റുകളുടെ എണ്ണം കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നതു വരെ അവളുടെ അസാധാരണമായ വിളര്‍ച്ച സ്വാഭാവികമായും അയാള്‍ മനസിലാക്കിയതുമില്ല. ഇത്രയും കാലം ഇതു വച്ചുകൊണ്ടിരുന്നതിന് ഇരുവരെയും വേണ്ടത്ര ഡോക്ടര്‍ ശകാരിക്കുകയും എത്രയും പെട്ടെന്ന്, എത്രയും പെട്ടെന്ന് എന്നാവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ അയാള്‍ അമ്പരപ്പോടെ സുപ്രിയയെ നോക്കി. വളരാനനുവദിക്കാതെ നുള്ളിക്കളഞ്ഞതടക്കം മൂന്നു കുഞ്ഞുങ്ങളെ രൂപപ്പെടുത്തിയ ഗര്‍ഭപാത്രം എടുത്തു മാറ്റിയാല്‍ അവളുടെ ശരീരം എങ്ങനെയായിരിക്കുമെന്നയാള്‍ വേവലാതിപ്പെട്ടു. പെട്ടെന്ന് അഡ്മിറ്റാവാനുള്ള ചീട്ടും അത്യാവശ്യ പരിശോധനകള്‍ക്കുള്ള നിര്‍ദേശവും കൊടുത്ത് അടുത്ത പേഷ്യന്റിനു വേണ്ടി ഡോക്ടറവരെ ആട്ടിപ്പുറത്താക്കി. കൂടുതല്‍ വിശദീകരണങ്ങള്‍ക്കൊന്നും അയാള്‍ക്കു സമയമുണ്ടായിരുന്നില്ല. രോഗികളുടെ വന്‍നിര പുറത്ത് കാത്തിരിക്കുന്നു.
വീട്ടിലെത്തിയതും ഇക്കാലത്തെ സമ്പ്രദായങ്ങള്‍ക്കനുസരിച്ചു രണ്ടുപേരും ഗര്‍ഭാശയം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയെക്കുറിച്ച് ഗൂഗിളില്‍ പരതുകയും വിവിധ മാര്‍ഗങ്ങള്‍, അനുബന്ധ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം വേണ്ടത്ര വിവരങ്ങള്‍, വേണമെങ്കില്‍ അത്യാവശ്യം ആര്‍ക്കെങ്കിലും ക്ലാസെടുത്തുകൊടുക്കാന്‍ മാത്രം വിവരങ്ങള്‍ ഒറ്റയിരുപ്പിനു ശേഖരിക്കുകയും ചെയ്തു. പക്ഷേ നിരവധി രക്തക്കുഴലുകള്‍ പിണഞ്ഞ ഗര്‍ഭപാത്രത്തിന്റെ ചിത്രം പലയാവര്‍ത്തി കണ്ടിട്ടും കുട്ടിക്കാലത്ത് വീട്ടില്‍ കഞ്ഞി കുടിക്കാനെടുത്തിരുന്ന വെളുത്ത കവടിപ്പിഞ്ഞാണമായിട്ടേ അയാള്‍ക്കാ പാത്രത്തെ സങ്കല്‍പ്പിക്കാനായുള്ളൂ. ഗര്‍ഭപാത്രം എന്നതിനു പകരം ഗര്‍ഭാശയം എന്നു പലകുറി പറഞ്ഞുറപ്പിച്ചിട്ടും ആ കവടിപ്പിഞ്ഞാണം മനസില്‍ നിന്നു മാഞ്ഞതുമില്ല. പുതിയ വീടിന്റെ ഊണു മുറിയലമാരയില്‍ ഡിന്നര്‍ സെറ്റുകളോടൊപ്പം ആ പിഞ്ഞാണങ്ങളും അയാള്‍ സൂക്ഷിച്ചിട്ടുണ്ട്. വെളുത്തു പ്രവചിക്കാനാവാത്ത ആഴങ്ങളോടെ, അവ പ്രൗഢമായി നിരന്നിരിക്കുന്നു. ഇടയ്ക്ക് അതിനെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരത കലര്‍ന്ന ഓര്‍മകള്‍ കൊണ്ട് സുപ്രിയയുടെയും മക്കളുടെയും ചില അത്താഴ വേളകളെങ്കിലും അയാള്‍ സാമാന്യം നന്നായി ബോറാക്കിയിട്ടുമുണ്ട്.


'മതി, ആലോചന. ഇതൊക്കെയിപ്പോ സര്‍വസാധാരണമായ കാര്യമല്ലേ, ലോകത്തില്‍ സ്ത്രീകള്‍ക്ക് സിസേറിയന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികം സര്‍ജറി നടക്കുന്നത് ഇതാ ത്രേ'-ഏതോ ആരോഗ്യ മാസിക ഉയര്‍ത്തിപ്പിടിച്ച് സുപ്രിയ പറഞ്ഞു. മാറിയ സാഹചര്യത്തോട് വളരെ സ്വസ്ഥമായി അവള്‍ ഇണങ്ങിച്ചേര്‍ന്നതു കണ്ടപ്പോള്‍ അയാള്‍ക്ക് ഭയാനകമായ ഏകാന്തത തോന്നി. 'കീ ഹോളാന്ന് ച്ചാല്‍ പിറ്റേന്നന്നെ വീട്ടില്‍ പോരാം, വേദനൊക്കെ കുറവായിരിക്കും, പൊടിച്ചെടുക്കാത്രേ. ഒരാഴ്ചത്തെ റെസ്റ്റും മതി.' ഗൂഗിളും ആരോഗ്യ മാസികകളും റഫര്‍ ചെയ്തതിനു പുറമേ, കുറഞ്ഞതു മൂന്നു സ്‌നേഹിതമാരോടെങ്കിലും ഫോണില്‍ സംസാരിച്ചതിന്റെ ആധികാരികതയോടെ സുപ്രിയ പറഞ്ഞുറപ്പിക്കുമ്പോള്‍ അയാള്‍ വെപ്രാളത്തോടെ തടഞ്ഞു. 'വേണ്ട വേണ്ട...കീഹോള്‍ സര്‍ജറി ഒന്നും വേണ്ട. വയര്‍ തുറന്നുള്ള ഓപറേഷന്‍ മതി.' പിന്നെ അയാള്‍ കിടപ്പുമുറിയിലെ സൈഡ് ടേബിളില്‍ പൂപ്പാത്രത്തിനടുത്തായി ഓറഞ്ചുകള്‍ നിരത്തിയ ഒരു കവടിപ്പിഞ്ഞാണത്തിനിടമുണ്ടോയെന്നു പാളി നോക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  13 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  13 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  13 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  13 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  13 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  13 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  13 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  13 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  13 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago