HOME
DETAILS

കേരളത്തിലേതെന്ന രീതിയില്‍ യു.പിയിലെ അറവു ചിത്രം പോസ്റ്റ് ചെയ്ത് കെ സുരേന്ദന്‍

  
backup
May 29 2017 | 12:05 PM

14551512315

കേരളത്തിലേതെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഉത്തര്‍പ്രദേശിലെ കശാപ്പിന്റെ ചിത്രം ഫെയ്‌സ്ബുക്കിലിട്ട് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ചു കൊണ്ടാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രം കേരളത്തിലേതല്ലെന്നറിയിച്ച് നിരവധി പേര്‍ കമന്റുകളും പരിഹാസങ്ങളും ചൊരിയുന്നുണ്ടെങ്കിലും, മറ്റു സംസ്ഥാനങ്ങളിലുള്ളവരടക്കം കേരളത്തില്‍ നടക്കുന്ന കിരാത നടപടിയെന്ന നിലയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

[caption id="attachment_339423" align="alignleft" width="315"] സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വ്യാജ ചിത്രം[/caption]

കേരളത്തില്‍ നടക്കുന്നതാണെന്ന് കാണിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സോഷ്യല്‍ മീഡിയകളില്‍ കൊടുക്രൂര ദൃശ്യങ്ങള്‍ മുമ്പും ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മനുഷ്യരെ കൊല്ലുന്ന വീഡിയോ, കേരളത്തില്‍ സി.പി.എം നടത്തുന്ന കൊലപാതകം എന്ന രീതിയില്‍ പ്രചരിപ്പിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

 

സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകൾ തടയാൻ സംസ്ഥാനസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. ബീഫ് മേളകളിൽ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളിൽ നിന്ന് വാങ്ങുന്നതല്ല. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകൾ നടത്തുന്നത്. ജനങ്ങളിൽ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങൾ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകരും ഇത്തരം ഭീഭൽസമായ സമരപരിപാടികളിൽ നിന്ന് വിട്ടുനിൽക്കണം. പ്രചാരണവും സമരപരിപാടികളും ആർക്കുമാവാം. എന്നാൽ ജനങ്ങളിൽ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറുന്നതാണ് എല്ലാവർക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂർവം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago