HOME
DETAILS

സര്‍ക്കാര്‍ സ്‌കൂളിനെയും വിഴുങ്ങാനൊരുങ്ങി ബ്രൂവറി

  
backup
October 06 2018 | 04:10 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81

പാലക്കാട്: ഇടത് സര്‍ക്കാറിനെ വിവാദച്ചുഴിയില്‍ വീഴ്ത്തിയ എലപ്പുള്ളിയിലെ ബ്രൂവറി സര്‍ക്കാര്‍ സ്‌കൂളിനെയും വിഴുങ്ങും. ബിയര്‍ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കാന്‍ പോകുന്ന എലപ്പുള്ളിയിലെ 9.92 ഏക്കര്‍ സ്ഥലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പോക്കാങ്കോട് സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധിയിലേക്കാണ് പോകുന്നത്. നേരത്തെ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈയൊഴിഞ്ഞത് പോലെയാണ് സ്‌കൂളിനോടുള്ള സമീപനം. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവായ സ്‌കൂളിലേക്ക് എത്താന്‍ ചളിയും കുഴികളും നിറഞ്ഞ മണ്‍പാതയിലൂടെ സാഹസികമായി സഞ്ചരിക്കണം.
റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതരും പ്രദേശവാസികളും നിരവധി തവണ വാര്‍ഡ് മെമ്പറടക്കമുള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. ഈ അവസരത്തിലാണ് ബിയര്‍ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ സ്‌കൂളിന്റെ നിലനില്‍പ്പിന് തന്നെ ചോദ്യചിഹ്നമാകുന്നത്.
ബ്രൂവറി നിര്‍മാണാവശ്യമായി ബന്ധപ്പെട്ട് വലിയ ലോഡുവാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ തന്നെ സാമൂഹിക വിരുദ്ധരുടെ രാത്രികാലങ്ങളിലുണ്ടാകുന്ന ശല്യവും മദ്യപാനവും കൂടുതലാണ്. ബ്രൂവറി നിര്‍മാണാവശ്യമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്തില്‍ നിന്ന് വരെ എത്തുന്ന തൊഴിലാളികളുടെ സമീപനങ്ങള്‍ എങ്ങനെ ആയിരിക്കുമെന്ന ആശങ്കയും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്.
ഓരോ വര്‍ഷവും ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നതിന്റെ അളവും മഴവെള്ള ശേഖരത്തിലുണ്ടാകുന്ന വര്‍ധനയും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്ത് 2016ല്‍ കേന്ദ്ര ഭൂജല ബോര്‍ഡ് നടത്തിയ പഠന പ്രകാരം മലമ്പുഴ ബ്ലോക്കിനെ ഭാവിയില്‍ ഗുരുതര പ്രതിസന്ധിയുണ്ടാകുന്ന പ്രദേശമായും ചിറ്റൂര്‍ ബ്ലോക്കിനെ അതീവ ഗുരുതര പ്രതിസന്ധിയുണ്ടാകുന്ന പ്രദേശമായും പട്ടികപ്പെടുത്തിയിട്ടുണ്ട്.
കുടിക്കാനും മറ്റുമായി കുഴല്‍കിണര്‍ വെള്ളമാണ് പ്രദേശവാസികളെ പോലെ സ്‌കൂളും ആശ്രയിക്കുന്നത്. ബിയര്‍ നിര്‍മാണത്തിനായി വര്‍ഷം പത്ത് കോടി ലിറ്റര്‍ വെള്ളം വരെ ഊറ്റിയെടുക്കുന്ന സാഹചര്യം ഉണ്ടായാല്‍ പ്രദേശവാസികളെ പോലെ തന്നെ സ്‌കൂളിന്റെ കുടിവെള്ളവും മുട്ടും. 30 കുട്ടികളാണ് നിലവില്‍ ഇവിടെ പഠിക്കുന്നത്.
രണ്ട് സ്ഥിരാധ്യാപകരും രണ്ട് ദിവസ വേതനക്കാരായ അധ്യാപകരുമാണ് നിലവില്‍ സ്‌കൂളിലുള്ളത്. ബ്രൂവറി നിര്‍മാണാവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളും സ്‌കൂളല്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും തുടര്‍ന്ന് സ്‌കൂളിന്റെ നടത്തിപ്പ് അവസാനിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് പോകുമെന്നും അധ്യാപകരും രക്ഷിതാക്കളും ആശങ്കപ്പെടുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago