HOME
DETAILS

മധ്യപ്രദേശില്‍ വെല്ലുവിളിയുമായി കോണ്‍ഗ്രസും ബി.ജെ.പിയും

  
backup
July 24 2019 | 20:07 PM

bjp-threat-congress-in-madya-pradesh-758896-2

 

 

ഭോപാല്‍: കര്‍ണാടകയില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവട നീക്കം വിജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിന്റെ പേരില്‍ വെല്ലുവിളിയുമായി ഭരണ- പ്രതിപക്ഷം. മുഖ്യമന്ത്രി കമല്‍നാഥും ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ഗോപാല്‍ ഭാര്‍ഗവയും തമ്മിലായിരുന്നു വെല്ലുവിളി.
സര്‍ക്കാരിനെ മറിച്ചിടാന്‍ കര്‍ണാടകയല്ല മധ്യപ്രദേശെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചപ്പോള്‍, നേതൃത്വം നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് ബി.ജെ.പി ഭീഷണിമുഴക്കി. ബി.ജെ.പി.യിലെ ഒന്നാമത്തെയാളും രണ്ടാമത്തെയാളും ഞങ്ങള്‍ക്ക് അനുകൂലമായ സൂചന നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്നാണ് ഗോപാല്‍ ഭാര്‍ഗവ ഭീഷണിമുഴക്കിയത്. മധ്യപ്രദേശ് നിയമസഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നുഗോപാല്‍ ഭാര്‍ഗവയുടെ പരാമര്‍ശം.
ബി.ജെ.പിയുടെ ആഗ്രഹം നടക്കില്ലെന്നും കോണ്‍ഗ്രസിന്റെ എം.എല്‍.എമാരും എം.പിമാരും വില്‍പനയ്ക്കുള്ളവരല്ലെന്നും മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ബി.ജെ.പി.യിലെ ഒന്നാം നമ്പറും രണ്ടാം നമ്പറും ആരാണെന്ന് ഗോപാല്‍ ഭാര്‍ഗവ തിരിച്ചറിയേണ്ടതുണ്ട്. പ്രതിപക്ഷം എപ്പോള്‍ ആവശ്യപ്പെട്ടാലും ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ കമല്‍നാഥ് തന്നെയാണ് കര്‍ണാടകയിലെ കുതിരക്കച്ചവടത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് അഞ്ചുവര്‍ഷം ഭരിച്ച് കാലാവധി പൂര്‍ത്തിയാക്കുമെന്നും കര്‍ണാടകയിലേത് പോലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ വില്‍പനയ്ക്കു വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ സംസാരിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ വെല്ലുവിളിച്ചത്. തുടര്‍ന്ന് സംസാരിച്ച കമല്‍നാഥ്, വെല്ലുവിളി ആവര്‍ത്തിച്ചു.
ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷ നേതാവിനെ കമല്‍നാഥ് വെല്ലുവിളിച്ചു. ഇത് കമല്‍നാഥ് സര്‍ക്കാരാണ്. കുമാരസ്വാമി സര്‍ക്കാരല്ല. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിക്ക് ഏഴുജന്മം വേണ്ടിവരുമെന്നും കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജിതു പട്‌വാരിയും പറഞ്ഞു.
231 അംഗ നിയമസഭയില്‍ 121 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ബി.എസ്.പിയുടെയും സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ബി.ജെ.പിക്ക് 109 എം.എല്‍.എമാരുടെയും പിന്തുണയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago