HOME
DETAILS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതികളെ പിടികൂടാനാകാതെ പൊലിസ്

  
backup
October 06 2018 | 05:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-51

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതികളെ പിടികൂടാതെ പൊലിസ്. ഒരു മാസം മുന്‍പാണ് വാണിമേല്‍ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേര്‍ പീഡിപ്പിച്ച സംഭവം പുറത്തറിയുന്നത്.
വളയം പൊലിസ് എടച്ചേരി സ്വദേശിയായ മീത്തലെ പറമ്പത്ത് നൗഫല്‍ (36), കൈവേലി മുള്ളമ്പത്ത് സ്വദേശി പൊടിക്കളത്തില്‍ റഫീഖ് (32), മാതാവ് വാണിമേല്‍ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ നജ്മ (34) എന്നിവര്‍ക്കെതിരേയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. നജ്മയെ കഴിഞ്ഞാഴ്ച നാദാപുരം പൊലിസ് അറസ്റ്റ് ചെയ്യുകയും തെളിവുകള്‍ ശേഖരിക്കാന്‍ കോടതിയില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തിരുന്നു.
ഇവരില്‍നിന്നു കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെത്തിച്ച് കുട്ടിയെ പീഡിപ്പിച്ച നിരവധി പേരെ കുറിച്ച് വിവരം ലഭിച്ചെങ്കിലും അന്വേഷണ സംഘത്തിന് ഇവരെ കണ്ടെത്താനായില്ല. പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി പൊലിസ് വെളിപ്പെടുത്തിയ രണ്ടു പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതിനാല്‍ ഇവര്‍ക്കെതിരേ പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണ്.
പ്രതിയെ തേടി അന്വേഷണസംഘം എടച്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഇവര്‍ നാടു വിട്ട വിവരം അറിയുന്നത്. പ്രധാന പ്രതികള്‍ രക്ഷപ്പെട്ടതോടെ പൊലിസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള പ്രതികളെ രക്ഷപ്പെടുത്താല്‍ അന്വേഷണ സംഘം അവസരം ഒരുക്കിയെന്നാണ് ആരോപണം.
വാണിമേല്‍ പുതുക്കയം കോളനിയില്‍നിന്നു പെണ്‍കുട്ടിയെ വയനാട്, ഗൂഡല്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടിയുടെ മാതാവില്‍നിന്ന് വ്യക്തമായ വിവരം കിട്ടിയിട്ടും പൊലിസ് അന്വേഷണം ഗൗരവമായി എടുത്തില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞു കഴിയുന്ന മാതാവ് തന്നെ പീഡിപ്പിക്കുന്നതായി കുട്ടി പിതാവിന്റെ ബന്ധുക്കളോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്. നാദാപുരത്തെ ബന്ധുവിന്റെ കല്യാണത്തിന് എത്തിയ സമയത്താണ് വിവരം പുറത്ത് പറഞ്ഞത്. ഇതോടെ പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തില്‍ നാദാപുരം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
നാദാപുരം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് വളയം പൊലിസിന് കൈമാറുകയായിരുന്നു. ബലാത്സംഘ ശ്രമം, പോക്‌സോ നിയമം, ബാലനീതി നിയമ പ്രകാരം കുട്ടിയോടുള്ള ക്രൂരത തുടങ്ങിയ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് പൊലിസ് കേസെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago