ബിന്‍ലാദന്റെ ഒളിത്താവളത്തെക്കുറിച്ച് പാകിസ്താന് അറിവില്ലായിരുന്നെന്ന് യു.എസ്
ന്യൂയോര്‍ക്ക്: ഭീകരസംഘടനയായ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ ഒളിത്താവളത്തെ കുറിച്ച് യു.എസിന് വിവരം നല്‍കിയത് പാക് രഹസ്യാന്വേഷണ വിഭാഗമായിരുന്നെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രസ്താവന നിഷേധിച്ച് സി.ഐ.എ മുന്‍ മേധാവി. ബിന്‍ ലാദന്‍ പാകിസ്താനിലാണെന്ന് പാക് ഇന്റലിജന്‍സിന് അറിവുണ്ടായിരുന്നില്ലെന്ന് യു.എസ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഡയരക്ടര്‍ ജനറലായിരുന്ന ഡേവിഡ് പീറ്ററസാണ് വ്യക്തമാക്കിയത്.
യു.എസ് സന്ദര്‍ശനത്തിനെത്തിയ ഇമ്രാന്‍ ഖാന്‍ ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഉസാമ വേട്ടയുടെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ ശ്രമിച്ചത്. 2011ല്‍ പാകിസ്താനിലെ അബോട്ടാബാദില്‍ വച്ച് യു.എസ് നാവിക കമാന്‍ഡോകളാണ് രഹസ്യ ഒളിത്താവളം വളഞ്ഞ് ലാദനെ പിടികൂടി വധിച്ചത്.
ഉത്തര വസീറിസ്താനിലെ ഭീകരസംഘങ്ങളുടെ കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ പാകിസ്താ ന് കഴിയുമായിരുന്നില്ല. എന്നാല്‍ ബിന്‍ ലാദന്‍ ആ ഭാഗത്തല്ലെന്നും അബോട്ടാബാദിലെ പാക് സൈനിക അക്കാദമിയുടെ സമീപമാണെന്നും യു.എസ് മനസ്സിലാക്കി.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിച്ച പുതിയ ഇന്ത്യ പ്രഭാഷണ പരമ്പരയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കവെയാണ് ഡേവിഡ് പാട്രസ് ഇക്കാര്യം വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."