HOME
DETAILS

കശ്മീര്‍ മധ്യസ്ഥത: ട്രംപ് വെറുതെ പറഞ്ഞതല്ലെന്ന് യു.എസ്

  
backup
July 24 2019 | 20:07 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a4-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa

 

 

 

വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടെന്ന പ്രസ്താവന ഡൊണാള്‍ഡ് ട്രംപ് വെറുതെ പറഞ്ഞതല്ലെന്ന് ട്രംപിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്. കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചിരുന്നു.
ഇത് സംബന്ധിച്ച ചോദ്യത്തിനാണ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കഡ്‌ലോവിന്റെ പ്രതികരണം. പ്രസിഡന്റ് കാര്യങ്ങള്‍ സ്വയം സൃഷ്ടിക്കാറില്ലെന്നാണ് ലാറി പ്രതികരിച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് നരേന്ദ്ര മോദി തന്റെ ഇടപെടല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ് പറഞ്ഞത്. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഈ ആവശ്യം നരേന്ദ്ര മോദി ഉന്നയിച്ചതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഇത്തരമൊരു ആവശ്യം മോദി നടത്തിയിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി മോദിയെ കണ്ടപ്പോള്‍ അദ്ദേഹം ഈ കാര്യം ഉന്നയിച്ചു. താങ്കള്‍ക്ക് ഇക്കാര്യത്തില്‍ മധ്യസ്ഥനായി ഇടപെടാന്‍ കഴിയുമോ എന്ന് ചോദിച്ചു. ഏത് വിഷയത്തില്‍ എന്ന് ഞാന്‍ ചോദിച്ചു. കശ്മീരില്‍, കാരണം കുറെ വര്‍ഷങ്ങളായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുവെന്നായിരുന്നു മറുപടി- ഇതായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന.
അതേസമയം ഒസാക്കയില്‍ ട്രംപുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ കശ്മീര്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ഉഭയകക്ഷി വിഷയമാണെന്ന് അമേരിക്ക നിലപാടെടുത്തിരുന്നു. ട്രംപിന്റെ പ്രസ്താവന ഇന്ത്യയില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളമുണ്ടാവുകയും സഭ സ്തംഭിക്കുകയും ചെയ്തു. കശ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണെന്നാണ് ഇന്ത്യയുടെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രംച‌; കെഎസ്ഇബി

Kerala
  •  20 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  20 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  20 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  20 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  20 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  20 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  20 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  20 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  20 days ago