HOME
DETAILS

നീല്‍ ആംസ്‌ട്രോങിന്റെ മരണം ചികില്‍സാ പിഴവു മൂലമെന്ന് വെളിപ്പെടുത്തല്‍

  
backup
July 24 2019 | 20:07 PM

neil-amstong-death-is-due-to-treatment

 

വാഷിങ്ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യനായ നീല്‍ ആംസ്‌ട്രോംഗിന്റെ മരണം ചികില്‍സാ പിഴവു മൂലമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഒടുവില്‍ കുടുംബത്തിന് 60 ലക്ഷം ഡോളര്‍ നല്‍കി ആശുപത്രി അധികൃതര്‍ വിവാദം ഒത്തുതീര്‍ക്കുകയായിരുന്നെന്ന വാര്‍ത്ത പുറത്തുവരുന്നത് ആംസ്‌ട്രോംഗ് ചന്ദ്രനിലിറങ്ങിയതിന്റെ 50ാം വര്‍ഷം പൂര്‍ത്തിയായ വേളയിലാണ്. അഥവാ അദ്ദേഹം മരിച്ചിട്ട് ഏഴുവര്‍ഷം തികയാനിരിക്കെ. ചികിത്സയുമായും നിയമനടപടികളുമായും ബന്ധപ്പെട്ട 93 പേജുള്ള രേഖകള്‍ ഒരു അജ്ഞാതന്‍ ന്യൂയോര്‍ക്ക് ടെംസിന് അയച്ചുകൊടുക്കുകയായിരുന്നു. മരണം നടന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് തുക നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഓഹിയോയിലെ സിന്‍സിനാറ്റി ആശുപത്രിയില്‍വച്ച് 2012 ആഗസ്ത് 25ന് നീല്‍ ആംസ്‌ട്രോംഗ് മരിച്ചത്. അപ്പോള്‍ അദ്ദേഹത്തിന് 82 വയസ്സായിരുന്നു. ശസ്ത്രക്രിയാനന്തര ചികിത്സയിലെ പാളിച്ചകളാണ് പിതാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ആംസ്‌ട്രോംഗിന്റെ രണ്ട് ആണ്‍മക്കളും ആരോപിച്ചിരുന്നു. എന്നാല്‍ ആശുപത്രി ഈ ആരോപണം നിഷേധിച്ചു. അതേസമയം അതീവ രഹസ്യമായി പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി ആശുപത്രി അധികൃതര്‍ ആംസ്‌ട്രോംഗിന്റെ കുടുംബത്തിന് 60 ലക്ഷം ഡോളര്‍ നല്‍കിയെന്നാണ് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്.
2012 ഓഗസ്റ്റ് ആദ്യവാരത്തിലാണ് ആംസ്‌ട്രോംഗിനെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ താല്‍ക്കാലിക പേസ്‌മേക്കറില്‍നിന്നും നഴ്‌സുമാര്‍ വയറുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതോടെ രക്തസ്രാവം തുടങ്ങി. വൈകാതെ ഓഗസ്റ്റ് 25ന് അദ്ദേഹം മരിക്കുകയും ചെയ്തു.
2014 ജൂലൈയില്‍ ആശുപത്രിയുടെ അഭിഭാഷകര്‍ക്ക് ഒരു ഇമെയില്‍ സന്ദേശം ലഭിച്ചു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ 45ാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ സംസാരിക്കാന്‍ ആംസ്‌ട്രോംഗിന്റെ മക്കളായ മാര്‍ക്കും സഹോദരന്‍ റിക്കും ഉടന്‍ ഫ്‌ളോറിഡയിലേക്ക് പുറപ്പെടുകയാണ്. കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ഈ പരിപാടിയാകും നാളത്തെ പ്രധാന വാര്‍ത്ത. അമേരിക്കയിലെ ഏറ്റവും പ്രശസ്തനും ഏവരും ബഹുമാനിക്കുകയും ചെയ്യുന്ന മഹാപുരുഷന്‍ മരണപ്പെട്ടത് ആശുപത്രിയിലെ പരിചരണത്തിന്റെ പിഴവു മൂലമാണെന്ന് അവര്‍ വിളിച്ചുപറയും. ഇതായിരുന്നു ആ ഇമെയിലിന്റെ ഉള്ളടക്കം. അയച്ചത് മാര്‍ക്കിന്റെ ഭാര്യയും അഭിഭാഷകയുമായ വെന്‍ഡി ആംസ്‌ട്രോംഗായിരുന്നു. പെട്ടെന്നൊരു തീരുമാനത്തില്‍ എത്തിയില്ലെങ്കില്‍ നീലിനെക്കുറിച്ച് ഇതുവരെ പുറംലോകമറിയാത്ത വിവരങ്ങള്‍ക്കായി നിരവധി പ്രസാധകരും എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരുമെല്ലാം കാത്തിരിക്കുകയാണെന്നും ആ സന്ദേശത്തില്‍ ഉണ്ടായിരുന്നു.
മാര്‍ക്കും റിക്കും കെന്നഡി ബഹിരാകാശകേന്ദ്രത്തില്‍ സംസാരിക്കുമ്പോള്‍ ചികിത്സാപിഴവിനെ കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ആശുപത്രി അഭിഭാഷകനായ നാന്‍സി എ. ലോസണ്‍ 2014 ജൂലൈ 8ന് വെന്‍ഡിയോട് ഇമെയിലിലൂടെ ചോദിക്കുന്നുണ്ട്. വെന്‍ഡി കുടുംബത്തിന് വേണ്ടി ആവശ്യപ്പെട്ടത് 70 ലക്ഷം ഡോളറായിരുന്നു.
ഒത്തുതീര്‍പ്പിലൂടെ കിട്ടിയ തുകയുടെ സിംഹഭാഗവും- ഏകദേശം 5.2 മില്യണ്‍ ഡോളര്‍- ആംസ്‌ട്രോംഗിന്റെ രണ്ടു മക്കള്‍ വീതംവച്ചെടുത്തുവെന്ന് ഹാമില്‍ട്ടണ്‍ കൗണ്ടി കോടതിയിലെ രേഖകള്‍ സൂചിപ്പിക്കുന്നു. ആംസ്‌ട്രോംഗിന്റെ സഹോദരന്‍ ഡീന്‍ എ ആംസ്‌ട്രോങ്ങിനും സഹോദരി ജൂണ്‍ എല്‍. ഹോഫ്മാനും 2,50,000 ഡോളര്‍ വീതവും നല്‍കി. 1969 ജൂലൈ 20നായിരുന്നു അപ്പോളോ 11ല്‍ യാത്ര പോയ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  18 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  19 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  19 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  19 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  19 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  19 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  19 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  19 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  19 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  19 days ago