HOME
DETAILS
MAL
ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ്: യുവന്റസിന് ജയം
backup
July 24 2019 | 21:07 PM
ബീജിങ്: ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ യുവന്റസിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഗോള്‍ കീപ്പര്‍ ബുഫണിന്റെയും കരുത്തിലായിരുന്നു യുവന്റസ് ഇന്റര്‍മിലാനെ പരാജയപ്പെടുത്തിയത്. 10-ാം മിനുട്ടില്‍ ഡി ലിറ്റിന്റെ സെല്‍ഫ് ഗോളില്‍ ഇന്റര്‍ മിലാന്‍ ലീഡ് നേടി.
എന്നാല്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ 68-ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ യുവന്റസ് ഗോള്‍ മടക്കി സമനില പിടിച്ചു. തുടര്‍ന്ന് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു. ബുഫന്‍ പെനാല്‍റ്റി രക്ഷപ്പെടുത്തിയതോടെയാണ് യുവന്റസ് ജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."