HOME
DETAILS
MAL
ന്യൂനപക്ഷ പീഡനങ്ങള്‍ക്ക് അറുതി വരുത്തണമെന്ന്
backup
May 29 2017 | 19:05 PM
കൊല്ലം: രാജ്യത്ത് വര്‍ധിച്ചു വരുന്ന ദലിത് പിന്നോക്ക മുസ്ലിം വിഭാഗങ്ങള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ ഭരണകൂടങ്ങള്‍ തയാറാകണമെന്ന് സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഗൈഡന്‍സ് ആന്റ് സര്‍വിസസ് സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. റമദാനില്‍ നിര്‍ദനരായവര്‍ക്ക് ആശ്വാസമാകുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാനും ആശുപത്രികള്‍, കൂട്ടിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഇഫ്താര്‍ സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് എം ഷാനവാസ് കണ്ടനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ നൗഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."