പാലക്കാട് നഗരസഭ: ആദ്യാവസാനം നാടകീയം; ഒടുവില്‍ പ്രിയ
പാലക്കാട്: ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ച പാലക്കാട് നഗരസഭയില്‍ ആദ്യാവസാനം വരെ നടന്ന നാടകീയതക്കൊടുവില്‍ പുതുമുഖമായ കെ. പ്രിയ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 52 വാര്‍ഡുകളുള്ള നഗരസഭയില്‍ 28 വാര്‍ഡുകളില്‍ വിജയിച്ച ബി.ജെ.പി ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു. ഇന്നലെ നടന്ന ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ പ്രിയക്ക് 27 വോട്ടും എതിര് സ്ഥാനാര്‍ഥികളായ സി.പി.എമ്മിലെ ഉഷക്ക് ഏഴ് വോട്ടും യു.ഡി.എഫിലെ ജ്യോതിമണിക്ക് 16 വോട്ടും ലഭിച്ചു. യു.ഡി.എഫ് സ്വതന്ത്രനായ ബഷീര്‍ വോട്ട് ചെയ്തില്ല. ബി.ജെ.പി കൗണ്‍സിലര്‍ എന്‍.നടേശന്റെ വോട്ട് സി.പി.എമ്മിലെ ഉഷയ്ക്കാണ് ലഭിച്ചത്. വൈസ് ചെയര്‍മാനായി ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കൂടിയായ അഡ്വ.ഇ കൃഷ്ണദാസിന് 28 വോട്ടും കിട്ടിയിരുന്നു.
ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മുന്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, ബി.ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ എന്നിവരുടെ പേരാണ് പറഞ്ഞു കേട്ടിരുന്നത്. അവസാനം അവരെ വെട്ടി പുതുമുഖമായ പ്രിയയെ തെരഞ്ഞെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."