HOME
DETAILS
MAL
കശുവണ്ടി കോര്പ്പറേഷന് തൊഴിലാളികള്‍ക്ക് പ്രത്യേക ധനസഹായ വിതരണം നടത്തി
backup
May 29 2017 | 19:05 PM
കൊല്ലം: 2015 ല്‍ ഫാക്ടറികള്‍ അടഞ്ഞുകിടന്നതുമായി ബന്ധപ്പെട്ട് കശുവണ്ടി കോര്പ്പറേഷന് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 2500 രൂപ പ്രത്യേക ധനസഹായത്തിന്റെ വിതരണം കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ആരംഭിച്ചു. കിളികൊല്ലൂര്‍ രണ്ടാം നമ്പര്‍ ഫാക്ടറിയില്‍ കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് എസ് ജയമോഹന് തുക വിതരണം ചെയ്തു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപനത്തിലൊതുങ്ങിയ ആശ്വാസധനം നല്‍കുന്നതിലൂടെ പിണറായി വിജയന് സര്‍ക്കാരിന്റെ തൊഴിലാളികളോടുള്ള പ്രതിബദ്ധതയാണ് വ്യക്തമാകുന്നതെന്ന് ചെയര്മാന് പറഞ്ഞു.
തൊഴിലാളികള്‍ക്ക് 2015 വര്‍ഷത്തെ ഹോളിഡേ വേജസ്, ലീവ് വിത്ത് വേജസ്, ബാലന്‍സ് ബോണസ് എന്നിവയും വിതരണം ചെയ്തു. നാലര കോടിയോളം രൂപയാണ് ആശ്വാസ ധനവും കുടിശിക ആനുകൂല്യവുമായി കോര്പ്പറേഷന് ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."