ടോക്കിയോ ഒളിംപിക്സ്: വിജയികള്‍ക്കുള്ള മെഡലുകള്‍ പ്രകാശനം ചെയ്തു
ടോക്കിയോ: അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോവില്‍ നടക്കുന്ന ഒളിംപിക്സിലെ വിജയികള്‍ക്കുള്ള മെഡലുകള്‍ പ്രകാശനം ചെയ്തു. ജപ്പാന് ആതിഥേയത്വം വഹിക്കുന്ന ഒളിംപിക്സിലെ വിജയികള്‍ക്കുള്ള മെഡലുകള്‍ ജൂനിച്ചി കവാനിഷിയാണ് രൂപകല്‍പ്പന ചെയ്തത്. 32 കിലോ സ്വര്‍ണ്ണം ഉപയോഗിച്ചാണ് മെഡലുകള്‍ നിര്‍മിച്ചിട്ടുള്ളത്. പഴയ മൊബൈല്‍ ഫോണുകളും മെഡല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചതായി ഒളിംപിക് കമ്മിറ്റി അറിയിച്ചു. ഇതിനായി 78,895 മൊബൈല്‍ ഫോണുകളാണ് ജപ്പാനിലെ ആളുകള്‍ സംഘാടകര്‍ക്ക് നല്‍കിയത്.
3,5000 കിലോ ഗ്രാം വെള്ളിയാണ് ര@ണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. 2,200 കിലോ വെങ്കലം മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ നിര്‍മാണത്തിന് ആവശ്യമായി വന്നു. ര@ണ്ട് വര്ഷത്തെശ്രമത്തിന് ശേഷമാണ് മെഡലുകള്‍ നിര്‍മിച്ചത്. കവാനിഷിയോടൊപ്പം 400 സഹപ്രവര്‍ത്തകരും മെഡല്‍ നിര്‍മാണത്തില്‍ പങ്കാളികളായി. അടുത്ത വര്‍ഷം ജൂലൈ 24നാണ് ഒളിംപിക്സ് ആരംഭിക്കുന്നത്. ആഗസ്റ്റ് ഒമ്പതിന് ഒളിംപിക്സ് അവസാനിക്കും.ജപ്പാനിലെ ന്യൂ നാഷനല്‍ സ്റ്റേഡിയമാണ് പ്രധാന വേദി.
206 രാജ്യങ്ങളാണ് ഒളിംപിക്സില്‍ മാറ്റുരയ്ക്കുന്നത്. 339 മത്സര ഇനങ്ങളാവും വിജയിയെ തീരുമാനിക്കുക. ഒളിംപിക്സ് മഹാ വിജയമാക്കാന്‍ ജപ്പാന് മികച്ച ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മറ്റെല്ലാ ഒളിംപിക്സില്‍ നിന്ന് വിത്യസ്തമായി പുതിയ സര്‍പ്രൈസും ഒരുക്കിയിട്ടുണ്ടെന്നാണ് ഒളിംപിക്സ് കമ്മിറ്റിയുടെ അവകാശ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."