ഡെ. മേയര്‍ സ്ഥാനാര്‍ഥിത്വം: കണ്ണൂരില്‍ ലീഗ് നേതാക്കളെ തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം
കണ്ണൂര്‍: കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ മുസ് ലിം ലീഗില്‍ പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുതിര്‍ന്ന നേതാക്കളെ രണ്ടിടത്ത് തടഞ്ഞ് കാറില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു.
രാവിലെ ജവഹര്‍ ലൈബ്രറി ഹാളില്‍ നിന്നു കോണ്‍ഗ്രസ് ജന്മദിനാഘോഷം കഴിഞ്ഞ് കോര്‍പറേഷനില്‍ മേയറുടെ സത്യപ്രതിജ്ഞയ്ക്കു പോകവെ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞായിരുന്നു ആദ്യ പ്രതിഷേധം. തുടക്കത്തില്‍ പരിഗണിച്ചിരുന്ന കസാനക്കോട്ട ഡിവിഷനില്‍ നിന്നുള്ള ഷമീമയെ മാറ്റി താണ ഡിവിഷനില്‍ നിന്നുള്ള കെ. ഷബീനയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ ആയിരുന്നു പ്രതിഷേധം.
ഉച്ചയ്ക്കു കോര്‍പറേഷനില്‍ നിന്നു മേയറുടെ സത്യപ്രതിജ്ഞ ചെയ്ത് മടങ്ങവെ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞി മുഹമ്മദിനെ കണ്ണൂര്‍ സിറ്റിയില്‍ നിന്നുള്ള യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. കുഞ്ഞിമുഹമ്മദും ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരിയും മടങ്ങിയ കാറിലാണു പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."