ചെയര്‍പേഴ്‌സന്‍: ആലപ്പുഴയില്‍ പ്രതിഷേധവുമായി സി.പി.എം പ്രവര്‍ത്തകര്‍ തെരുവില്‍
സ്വന്തം ലേഖകന്‍
ആലപ്പുഴ: വ്യക്തമായ ഭൂരിപക്ഷം ലഭിച്ച ആലപ്പുഴ നഗരസഭയില്‍ അധ്യക്ഷ പദവിയെ ചൊല്ലിയുള്ള സി.പി.എമ്മിലെ തര്‍ക്കം തെരുവിലേക്ക്. യു.ഡി.എഫില്‍ നിന്ന് തിരിച്ചുപിടിച്ച ആലപ്പുഴയില്‍ ചെയര്‍പേഴ്‌സണായി സൗമ്യ രാജിനെ തെരഞ്ഞെടുത്ത ഉടനെയായിരുന്നു പ്രതിഷേധം.
പാര്‍ട്ടിയിലെ വിഭാഗീയത മുന്‍പും തെരുവില്‍ പ്രതിഷേധമായി ഉയര്‍ന്നിട്ടുള്ള ആലപ്പുഴയില്‍ നാടകീയമായി പ്രവര്‍ത്തകര്‍ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയത് പാര്‍ട്ടിയില്‍ വിഭാഗീയത വീണ്ടും തലപൊക്കുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്.
മുതിര്‍ന്ന സി.പി.എം നേതാവും മഹിളാ അസോസിയേഷന്‍ നേതാവുമായ കെ.കെ ജയമ്മയ്ക്ക് അധ്യക്ഷ പദവി നല്‍കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നിന്നതോടെ ഇന്നലെ രാവിലെയാണ് സൗമ്യ രാജിന് നല്‍കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചത്.
ഇതിനെതിരേ പരസ്യ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ അണിനിരത്തി ആലപ്പുഴ നഗരത്തില്‍ പ്രകടനം നടത്തിയത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു.
നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരേ ഇന്നല തന്നെ സി.പി.എം നടപടി സ്വീകരിച്ചു. കോഴ വാങ്ങി അധ്യക്ഷ പദവി വില്‍പന നടത്തിയെന്ന് ആരോപിച്ച് നടത്തിയ പ്രകടത്തില്‍ ജില്ലാ നേതാക്കളുടെ പേര് വിളിച്ചുപറഞ്ഞായിരുന്നു മുദ്രാവാക്യം.
ബ്രാഞ്ച് സെക്രട്ടറിമാരായ പി.പ്രദീപ്, സുകേഷ്, പി.പി മനോജ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇവരെ കൂടാതെ 16 പാര്‍ട്ടി അംഗങ്ങളോട് സി.പി.എം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ അടിയന്തരമായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മറ്റി ഓഫിസില്‍ നടന്ന കൂടിയാലോനകള്‍ക്ക് ശേഷമായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."