മാതാവ് മരിച്ചതോടെ വിദ്യാസമ്പന്നരായ മക്കള്‍ ഇരുട്ടറയില്‍ കഴിഞ്ഞത്
അഹമ്മദാബാദ്: മാതാവ് മരിച്ചതിന് പിന്നാലെ വിദ്യാസമ്പന്നരായ മൂന്നുമക്കള്‍ സ്വയം ഇരുട്ടറയില്‍ കഴിഞ്ഞത് 10 വര്‍ഷത്തോളം. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മക്കളെ പത്തുവര്‍ഷത്തിന് ശേഷം സന്നദ്ധ പ്രവര്‍ത്തകരെത്തിയാണ് രക്ഷപ്പെടുത്തിയത്. അമരീഷ് പട്ടേല്‍ (42), ഭവേഷ് പട്ടേല്‍ (30), ഇവരുടെ സഹോദരി മേഘ്‌ന (39) എന്നിവരാണ് സ്വയം ഇരുട്ടറയില്‍ കഴിഞ്ഞത്.
ഞായറാഴ്ച വൈകിട്ട് കതക് തകര്‍ത്താണ് സന്നദ്ധ പ്രവര്‍ത്തകര്‍ മുറിയുടെ അകത്ത് പ്രവേശിച്ചത്. സൂര്യപ്രകാശം കടക്കാത്ത മുറി മനുഷ്യ വിസര്‍ജ്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളും കൊണ്ട് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. താടിയും മുടിയും നീണ്ട് ജടകെട്ടിയ നിലയിലായിരുന്നു അവര്‍. മുഷിഞ്ഞ വസ്ത്രങ്ങളുമായിരുന്നു വേഷം. ആരോഗ്യം ക്ഷയിച്ച് ദുര്‍ബലരായ സഹോദരങ്ങള്‍ സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമായിരുന്നു.മാതാവ് മരിച്ചതോടെയാണ് ഇവര്‍ ഈ അവസ്ഥയിലേക്കെത്തിയതെന്നും സ്വയം വാതിലടച്ച് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നെന്നുമാണ് പിതാവ് പട്ടേല്‍ സന്നദ്ധ പ്രവര്‍ത്തകരോട് പറഞ്ഞത്. ആറുവര്‍ഷത്തോളം രോഗശയ്യയില്‍ കിടന്ന ശേഷമാണ് മാതാവ് മരിച്ചത്. ഇത് മക്കളെ വളരെ ആഴത്തില്‍ ബാധിച്ചെന്നും ഇതോടെ അവരുടെ മാനസികനില തെറ്റാന്‍ തുടങ്ങിയെന്നും പട്ടേല്‍ പറഞ്ഞു. പിതാവ് വാതിലിന് സമീപം വച്ചിരുന്ന ഭക്ഷണം വല്ലപ്പോഴുമാണ് ഇവര്‍ ഭക്ഷിച്ചിരുന്നത്. അമരിഷ് അഭിഭാഷകനും ബി.എ, എല്‍.എല്‍.ബി ബിരുദധാരിയുമാണ്. മേഘ്‌ന സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദധാരിയും. ഭവേഷ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയും മികച്ച ക്രിക്കറ്റ് കളിക്കാരനുമായിരുന്നുവെന്നും പിതാവ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."