നിയന്ത്രണാധികാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: മുണ്ടയ്ക്കല്‍ അഗതിമന്ദിരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അന്തേവാസികളുടെ ദയനീയസ്ഥിതിയുടെയും അടിസ്ഥാനത്തില്‍ അഗതിമന്ദിരത്തിന്റെ നടത്തിപ്പും ഭരണനിയന്ത്രണാധികാരവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
അഗതിമന്ദിരത്തിന്റെ ശോച്യാവസ്ഥയെ സംബന്ധിച്ച് സാമൂഹ്യദൃശ്യ-പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് അഗതിമന്ദിരം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ദൈനംദിന ഭരണനിര്‍വ്വഹണത്തിന്റെ അഭാവവും അഗതിമന്ദിരത്തിന്റെ ഭരണചുമതലകളെ സംബന്ധിച്ച അവ്യക്തതയുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
നൂറ്റിമുപ്പത്തിയഞ്ച് അന്തേവാസികളെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള അഗതിമന്ദിരത്തില്‍ അതിലധികം അന്തേവാസികള്‍ കഴിയുന്നതും ഭരണനിര്‍വ്വഹണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത അധികാരികള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താതിരിക്കുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.
അഗതിമന്ദിരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുമെന്നും എം.പി അറിയിച്ചു. അഗതിമന്ദിരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ അഗതിമന്ദിരത്തിന്റെ ഭരണനിയന്ത്രണം കോര്‍പ്പറേഷന് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.പി പറഞ്ഞു.
എം.പിയെ ഡിവിഷന്‍ കൗണ്‍സിലര്‍ ശാന്തിനി ശുഭദേവന്‍, മുന്‍കൗണ്‍സിലര്‍ സുരേഷ്ബാബു, മുണ്ടയ്ക്കല്‍ സതീഷ്, എല്‍. ബാബു, ആനന്ദ് ബ്രഹ്മാനന്ദ്, സിദ്ധാര്‍ത്ഥന്‍, ജലജകുമാരി, പി.കെ. അനില്‍കുമാര്‍, ചന്ദ്രന്‍പിള്ള, പ്രകാശ്, ശശിധരന്‍നായര്‍, സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരായ രശ്മി, മേഘ്‌ന, പത്മകുമാരി, അഗതിമന്ദിരം സൂപ്രണ്ട് എന്നിവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."