ജില്ലയില്‍ റോഡ് പ്രവൃത്തികള്‍ ഒച്ചിയഴും വേഗത്തില്‍; പാണ്ടിക്കടവ്-രണ്ടേ നാല്‍ റോഡ്
മാനന്തവാടി: മൂന്ന് കോടിയോളം രൂപ ഫണ്ട് വകയിരുത്തി കഴിഞ്ഞ നവംബറില്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ച പാണ്ടിക്കടവ്-രണ്ടേനാല്‍ റോഡിന്റെ പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങുന്നതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ത്താനായി പ്രദേശവാസികള്‍ തയാറെടുക്കുന്നു.
റോഡ് നവീകരണത്തിന്റെ ഭാഗമായി പാണ്ടിക്കടവില്‍ പ്രവൃത്തികളാരംഭിച്ച സ്ഥലത്ത് വര്‍ഷമൊന്നാകാറായിട്ടും നടുവൊടിക്കുന്ന തരത്തിലാണ് റോഡിന്റെ അവസ്ഥയുള്ളത്. ഈ പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ സംഘടിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഫണ്ട് വകയിരുത്തിയിട്ടും കരാറുകാരന് പ്രവൃത്തി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് യഥാര്‍ഥ വിഷയമെന്ന് അധികൃതര്‍ പറയുന്നു.
ബിറ്റുമെന്‍ മെക്കാഡം ആന്‍ഡ് ബിറ്റുമെന്‍ കോണ്‍ക്രീറ്റ് രീതി അവലംബിച്ച് ലെവലൈസ്ഡ് ടാറിങാണ് ഇവിടെ നടത്താനുദ്ദേശിക്കുന്നത്. എന്നാല്‍ അതിനുവേണ്ട ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ അതാത് പ്രദേശവാസികള്‍ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥ പക്ഷം. 2.84 കോടി രൂപ മുടക്കി നിര്‍മിക്കുന്ന പാണ്ടിക്കടവ്-രണ്ടേനാല്‍ റോഡിന്റെപ്രവര്‍ത്തി ഉദ്ഘാടനം 2017 നവമ്പര്‍ ഒന്നിന്ന് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചിരുന്നു. ഏറെ കൊട്ടിഘോഷിച്ച് ജനങ്ങളെ കൊണ്ട് പായസവിതരണമടക്കം നടത്തി ഉദ്ഘാടനം നടത്തിയ ശേഷം വര്‍ഷമൊന്ന് പിന്നിടാറായിട്ടും റോഡിന്റെ പണി ശൈശവാവസ്ഥയില്‍ തന്നെയാണ്.
മാസങ്ങള്‍ക്കുള്ളില്‍ റോഡ് പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം നടത്തി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ നവംബര്‍ എട്ടിന് പണി തുടങ്ങി. 2018 മാര്‍ച്ച് അവസാനത്തേക്ക് പണി പൂര്‍ത്തീകരിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ നാളിതുവരേയായി നാമമാത്രമായ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. പാണ്ടിക്കടവില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി പഴയ റോഡ് കുത്തിയിളക്കി മാറ്റുകയും, താല്‍ക്കാലിക ഗതാഗതസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആകെ കുണ്ടുംകുഴിയും നിറഞ്ഞ് പൊടിപടലങ്ങളാല്‍ മുഖരിതമായിരിക്കുന്ന ഈ റോഡിലൂടെ ഗതാഗതം അത്യധികം ദുഷ്‌കരമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് പാണ്ടിക്കടവ്, രണ്ടേനാല്‍ നിവാസികള്‍ തയാറെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."