കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പുതിയ പദ്ധതികള്‍ക്ക് തുടക്കം
കൊല്ലം: കേരളാ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ പുതിയ ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായി. കൊല്ലം ചീഫ് ഓഫിസ് അങ്കണത്തില്‍ മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്ന തൊഴിലാളിക്ക് പതിനായിരം രൂപ നല്‍കി ഉദ്ഘാടനം ചെയ്തു. കശുവണ്ടി മേഖലയുടെ തകര്‍ച്ച ലക്ഷ്യമിട്ട് നടത്തുന്ന കുപ്രചരണങ്ങളെ തൊഴിലാളികള്‍ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു.
യാഥാര്‍ത്ഥ്യം മറച്ചുവച്ചു കൊണ്ടുള്ള പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭം, അഗ്‌നിബാധ, മറ്റ് അത്യാഹിതങ്ങള്‍ എന്നിവ മൂലം ഭവനത്തിന് സംഭവിക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ് പുതിയ പദ്ധതി. ഇതോടൊപ്പം വിധവകളായ തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം അയ്യായിരം രൂപയായി വര്‍ധിപ്പിച്ച് പരിഷ്‌കരിച്ച പദ്ധതിയിലെ തുകയും മന്ത്രി വിതരണം ചെയ്തു.
എം നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. 245 തൊഴിലാളികള്‍ക്ക് അപ്പീല്‍ മുഖേന ബോര്‍ഡ് അനുവദിച്ച പെന്‍ഷന്‍ അനുമതി പത്രികയും നൗഷാദ് എം.എല്‍.എ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."