അത്തിക്കുന്ന് റോഡിലെ മദ്യശാല; അടച്ചിടാന്‍ തഹസില്‍ദാരുടെ ഉത്തരവ്
ഗൂഡല്ലൂര്‍: ദേവലക്ക് സമീപം അത്തിക്കുന്ന് റോഡില്‍ മദ്യശാല തുറക്കുന്നതുമായി ബന്ധപ്പെട്ട് നേരിയ സംഘര്‍ഷം.
മദ്യശാല തുറക്കാനനുവദിക്കില്ലെന്ന് പറഞ്ഞുവന്ന നാട്ടുകാരും മദ്യശാല തുറക്കണമെന്ന് ആവശ്യവുമായെത്തിയ മറ്റൊരു വിഭാഗവും തമ്മിലാണ് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ദേവാല പൊലിസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദേവാല ടൗണില്‍ നിന്ന് മാറ്റിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാല അത്തിക്കുന്ന് റോഡിലെ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് അധികൃതര്‍ ശ്രമം ഉപേക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം വീണ്ടും മദ്യാശാല തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ എത്തുകയായിരുന്നു.
സംഘടിച്ചെത്തിയ നാട്ടുകാര്‍ ഉദ്യോഗസ്ഥ ശ്രമം തടയുന്നതിനിടെ മദ്യശാല തുറന്നുപ്രവര്ത്തിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മറ്റൊരു സംഘമെത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ തഹസില്‍ദാര്‍ മഹേന്ദ്രന് സ്ഥലത്തെത്തി ബന്ധപ്പെട്ട
അധികാരികളില്‍ നിന്ന് തീരുമാനം വരുന്നത് വരെ മദ്യശാല അടച്ചിടാന്‍ ഉത്തരവിട്ടു. ഇതോടെ ഇരുവിഭാഗങ്ങളും പിന്‍വാങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."