ഇനയം തുറമുഖ പദ്ധതിക്കെതിരേ നിരാഹാര സമരം
തിരുവനന്തപുരം: ഇനയം തുറമുഖം സാഗരമാല പദ്ധതിയിലൂടെ മോദി കൊണ്ടുവരുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തോടും ന്യൂനപക്ഷങ്ങളോടും കാണിക്കുന്ന ക്രൂരമായ അവഗണനയാണെന്നും തുറമുഖപദ്ധതി ഉപേക്ഷിക്കുന്നതുവരെ വിരുദ്ധ ജനകീയസമിതിക്കൊപ്പം നില്‍ക്കുമെന്നും തമിഴ്‌നാട് കിള്ളിയൂര്‍ നിയോജകമണ്ഡലം എം.എല്‍.എ രാജേ്ഷകുമാര്‍.
ചിന്നത്തുറ ഇടവകയുടെ നേതൃത്വത്തില്‍ നടന്ന നിരാഹാരസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്നത്തുറ ഇടവക വികാരി റവ. ഷാഫീന്‍ ലീന്‍ അധ്യക്ഷനായി.
കളച്ചല്‍ നിയോജകമണ്ഡലം എം.എല്‍.എ പ്രിന്‍സ്, സി.പി.എം പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ചെല്ലസ്വാമി, കേരളത്തില്‍ നിന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്, കുളച്ചല്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ സേസയ്യന്‍, തുത്തൂര്‍ ഫെറോനാ വികാരി റവ. ഇഗ്‌നേഷ്യസ് രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."