മണല്‍കടത്ത് തടഞ്ഞ യുവാവിന് മര്‍ദനം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
കോവളം: അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ചതു തടഞ്ഞ യുവാവിനെ മര്‍ദിച്ചശേഷം ഒളിവില്‍ പോയ പ്രതിയെ വിഴിഞ്ഞം പൊലിസ് അറസ്റ്റുചെയ്തു.
അടിമലത്തുറ,പുറമ്പോക്ക് പുരയിടം കണ്‍മണിഹൗസില്‍ ഷാനു (32) ആണ് അറസ്റ്റിലായത്. അമ്പലത്തും മൂല സ്വദേശി സൈമണ്‍ (45) നെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ 13ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ മറ്റു പ്രതികളായ ഷാനുവിന്റ ഭാര്യ ഉഷ (28) ഉഷയുടെ സഹോദരന്‍ ലോര്‍ദാന്‍ (25) എന്നിവരെക്കൂടി പിടികൂടാനുണ്ട്. അടിമലത്തുറ കടപ്പുറത്തുനിന്ന് പ്രതികള്‍ മിനിലോറിയില്‍ മണല്‍ കടത്താന്‍ ശ്രമിക്കവെ സൈമണും എതാനും നാട്ടുകാരും ചേര്‍ന്ന് തടയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞ് മാരകായുധങ്ങളുമായി മടങ്ങിയെത്തിയ പ്രതികള്‍ സൈമണെ ആക്രമിക്കുകയായിരുന്നു. വിഴിഞ്ഞം സി.ഐ.എന്‍.ഷിബുവിന്റ നേതൃത്വത്തില്‍ എസ്.ഐ.പി രതീഷ്, എ.എസ്.ഐ.ഗോപന്‍,സി.പി.ഒ.ഉദയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."