ഇടിക്കൂട്ടില്‍ നിന്ന് വീണ്ടും മരണ വാര്‍ത്ത; എതിരാളിയുടെ ഇടിയേറ്റ് റഷ്യന്‍ താരത്തിന് ദാരുണാന്ത്യം
മോസ്‌കോ: ബോക്‌സിങ് താരം മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് മരിച്ചു. റഷ്യന്‍ താരം മാക്‌സീം ദദാഷേവാ(28)ണ് ദാരുണമായി മരിച്ചത്. അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ ലൈറ്റ് വാള്‍ട്ടര്‍വെയ്റ്റ് മത്സരത്തിനിടെയാണ് സംഭവം.
പ്യൂര്‍ട്ടോ റിക്കോയുടെ സുബ്രിയേല്‍ മതിയാസുമായി ഏറ്റുമുട്ടുന്നതിനിടെ 11ാം റൗണ്ടിന് ശേഷം ദാദാഷേവ് റിങ്ങില്‍ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സരത്തില്‍ ഗുരുതരമായി പരുക്കേറ്റ ദദാഷേവിന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ലൈറ്റ് വാര്‍ട്ടര്‍വെയ്റ്റ് വിഭാഗത്തില്‍ മറ്റ് 13 മത്സരങ്ങളിലും താരം വിജയിച്ചിരുന്നു. എന്നാല്‍ മാതിയസുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.
ദദാഷേവിന്റെ തളര്‍ച്ച മനസ്സിലാക്കിയ പരിശീലകന്‍ ബഡി മക്ഗ്രിത്ത് പലതവണ പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും താരം പിന്‍മാറുകയായിരുന്നു. നിരവധി തവണ മതിയാസിന്റെ പഞ്ചുകള്‍ ദദാഷേവിന്റെ തലയില്‍ പതിച്ചിരുന്നു. സംഭവത്തില്‍ റഷ്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."