HOME
DETAILS

മണ്ണിലിറങ്ങിയവന്റെ 'ഞാണിന്മേല്‍ കളി'

  
backup
October 06 2018 | 05:10 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9e%e0%b4%be%e0%b4%a3

വയനാടിന്റെ അന്തരീക്ഷത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യകളുടെ കരിനിഴല്‍ വീണിരിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ നാല് കര്‍ഷകരാണ് കടബാധ്യതയെ തുടര്‍ന്ന് ജില്ലയില്‍ ആത്മഹത്യ ചെയ്തത്. മൂന്ന് പേര്‍ പുല്‍പ്പള്ളിയിലും ഒരാള്‍ വടുവന്‍ചാലിലുമാണ് മരിച്ചത്.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ലക്ഷങ്ങളുടെ കടബാധ്യതയുള്ളതിനാലാണ് ഇവര്‍ ജീവന്‍ അവസാനിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. 2005 മുതല്‍ 2007 വരെ യുള്ള കാലഘട്ടത്തിലായിരുന്നു വയനാട്ടില്‍ ഏറ്റവും അധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. അറുപതിലേറെ പേര്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്‌തെതെന്നാണ് ഔദ്യോഗിക വിഷദീകരണം.
എന്നാല്‍ നൂറിലേറെ പേര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടെന്നാണ് കര്‍ഷക സംഘടനകളുടെ പക്ഷം.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില തകര്‍ച്ചയും വിളനാശവുമായിരുന്നു കര്‍ഷകരെ കടകെണിയിലേക്ക് തള്ളിവിട്ടത്.
കറുത്ത പൊന്നെന്നറിയപെടുന്ന കുരുമുളക് കൃഷിയുടെ നാശമായിരുന്നു പ്രധാന കാരണം. 2000 മുതലാണ് കുരുമുളക് കൃഷിക്ക് നാശം നേരിട്ടു തുടങ്ങിയത്. ദ്രുതവാട്ടം മൂലമുണ്ടായ വന്‍തോതിലുള്ള കൃഷി നാശം കര്‍ഷകന്റെ പ്രൗഡജീവിതത്തിന് മങ്ങലേല്‍പ്പിച്ചു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഭാഗത്തായിരുന്നു ഏറ്റവും വലിയ നാശം നേരിട്ടത്. കുരുമുളകിനൊപ്പം കാപ്പിയുടെ വില തകര്‍ച്ച പ്രതിസന്ധി രൂക്ഷമാക്കി. അക്കാലം വരെ കര്‍ഷകര്‍ക്ക് തീരെ പരിചിതമല്ലാത്ത തരത്തിലാണ് കാപ്പിയുടെ വിലയിടിഞ്ഞത്.
പ്രതിസന്ധി തരണം ചെയ്യാനാകാതെയുള്ള കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാറിനെ പോലും പിടിച്ചുലച്ചു.
പുറംലോകത്തിന് അത്രമേല്‍ പരിചിതമല്ലാതിരുന്ന നാട് കര്‍ഷകന്റെ കണ്ണീരുപറ്റി ദേശീയ ശ്രദ്ധയില്‍ വരെ എത്തി.

നേരിയ ശമനം; തീരാതെ പ്രതിസന്ധി

കര്‍ഷകരുടെ കടം എഴുതി തള്ളുക, വയനാട് കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയവയായിരുന്നു കാര്‍ഷിക മേഖലയുടെ പരിഹരിക്കാന്‍ അന്നുയര്‍ന്ന് വന്ന പ്രധാന ആവശ്യങ്ങള്‍.
തുടര്‍ന്ന് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായി.
ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി. പിന്നീട് ഏതാനം വര്‍ഷങ്ങള്‍ കര്‍ഷക ആത്മഹത്യകളും കാര്യമായുണ്ടായില്ല.
എന്നാല്‍ 2011ല്‍ വയനാട് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്ന് ആറുമാസത്തിനിടെ 16 പേര്‍ ജീവെനൊടുക്കി.
2011 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെ 26 പേര്‍ ജീവിതം അവസാനിപ്പിച്ചു. ഇതോടെ വയനാട്ടിലെ കര്‍ഷക സംഘടനകള്‍ വലിയ പ്രക്ഷോഭങ്ങള്‍ തന്നെ നടത്തി.
ഇടത് പക്ഷത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് 2011 മാര്‍ച്ച് 17 വയനാട് ഹര്‍ത്താല്‍ സംഘടിപ്പിച്ചിരുന്നു.
വയനാട് നിശ്ചലമാകുന്ന കാഴ്ചയാണ് ഹര്‍ത്താല്‍ ദിനത്തില്‍ കണ്ടത്. കടക്കെണിയില്‍ നിന്നും കര്‍ഷകരെ രക്ഷികാന്‍ വയനാട് കാര്‍ഷിക പാക്കേജ് വേണം എന്നതായിരുന്നു പ്രധാന ആവശ്യം.
ഇഞ്ചി കൃഷിയുടെ നാശവും വില തകര്‍ച്ചയുമായിരുന്നു അക്കാലത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.
കര്‍ണാടകയിലെ കൊടകില്‍ അടക്കം കര്‍ഷകര്‍ നടത്തിവന്ന ഇഞ്ചി കൃഷി നഷ്ടത്തിലായതോടെ പിടിച്ചു നില്‍ക്കാനാനാവാതെയായിരുന്നു പലരും ജീവിതം അവസാനിപ്പിച്ചത്.

പേരിലൊതുങ്ങിയ വയനാട് പാക്കേജ്

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വയനാട് പാക്കേജ് എന്ന പേരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും തന്നെ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമായിരുന്നില്ല.
40 കോടി രൂപയുടെ പദ്ധതികളാണ് വയനാട്ടില്‍ അനുവദിച്ചത്. ഇതില്‍ രണ്ട് കോടി കാരാപ്പുഴ ജലസേചന പദ്ധതിക്ക്, രണ്ട് കോടി അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്, പൂക്കോട് വെറ്ററിനറി സര്‍വകലാശാല, എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം തുടങ്ങിയ കാര്‍ഷിക സ്ഥാപനങ്ങള്‍ക്കായിരുന്നു ഫണ്ട് നല്‍കിയത്.
കുരുമുളക് പുനരുദ്ധാരണത്തിനും തുക ചെലവഴിച്ചു. എന്നാല്‍ ഇതൊന്നും പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും കാര്‍ഷിക മേഖലയിലെ തളര്‍ച്ച ഇപ്പോഴും തുടരുകയാണ്.

ഗുരുതരാവസ്ഥയില്‍ കാര്‍ഷിക മേഖല

വയനാട്ടിലെ കാര്‍ഷിക മേഖലയുടെ സ്ഥിതി ഇന്ന് അതീവ ഗുരുതരമാണ്. പ്രളയത്തിന് ശേഷം കാര്‍ഷിക മേഖല തകര്‍ന്നടിഞിരിക്കുകയാണ്.
കാപ്പികൃഷിയില്‍ പൊഴിച്ചില്‍ രോഗം, കമുക് കൃഷി മഹാളിയും മഞ്ഞളിപ്പും നെല്‍കൃഷിയില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം, നേന്ത്ര വാഴക്കുലയുടെ വില ഇടിവിന് പുറമെ വന്‍ തോതില്‍ കൃഷി നാശം, ഏലക്കായക്ക് വിലയുണ്ടെങ്കിലും വിളവില്ലാത്ത സ്ഥിതി, അവശേഷിക്കുന്ന കുരുമുളക് കൊടികള്‍ കൂടി കരിഞ്ഞുണങ്ങുന്നു.
അതി തീവ്ര മഴയും പ്രളയവും ജില്ലയുടെ കൃഷിയിടങ്ങളെ തൂത്തെറിഞ്ഞിരിക്കുകയാണ്. കനത്ത മഴ കാരണം മേല്‍മണ്ണ് ഒഴുകി പോയി കര്‍ഷകരുടെ വരുമാനം നാലില്‍ ഒന്നായി കുറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ നാള്‍ക്ക് നാള്‍ പെരുകി വരുന്നു.
വായ്പകളിന്മേല്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്ക് കാര്യമായ ഗുണം ലഭിക്കുന്നില്ലന്ന പരാതിയും നിലനില്‍ക്കുന്നു.
എല്ലാം നശിച്ച കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്നും പല തവണയായി ജപ്തി നോട്ടീസുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു.
മൊറട്ടോറിയത്തിന്റെ ഏക ആശ്വാസത്തിലാണ് കര്‍ഷകര്‍ ഉള്ളത്. പ്രളയം കര്‍ഷകരുടെ ബാധ്യത ഇരട്ടിയാക്കിയിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ നൂറ് കണക്കിന് കര്‍ഷകര്‍ കണക്കെണിയില്‍ ആത്മഹത്യയുടെ വക്കിലാണുള്ളത്.
കോട്ടത്തറയിലെ കര്‍ഷകനായ ടി.എം ജേക്കബ് പറയുന്നു തന്റെ ഇപ്പോഴത്തെ കടബാധ്യത 12 ലക്ഷം രൂപയാണെന്ന്. പ്രളയത്തിന് മുന്‍പ് എട്ട് ലക്ഷം രൂപ കടമുണ്ടായിരുന്നു.
പ്രളയത്തില്‍ നാല് ലക്ഷം രൂപയുടെ നഷ്ടംകൂടി ഉണ്ടായതോടെ ജേക്കബ് ആകെ പ്രതിസന്ധിയിലായി.
കാര്‍ഷിക വികസന ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചതോടെ ഇനി എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയാണെന്ന് ഈ കര്‍ഷകന്‍ പറയുന്നു.
വാഴ കൃഷിയും കൂടെ സിമന്റ് വില്‍പ്പനയുമായിരുന്നു പ്രധാന വരുമാനമാര്‍ഗം. എന്നാല്‍ പ്രളയം ഇദ്ദേഹത്തിന്റെ എല്ലാ പ്രതീക്ഷകളും കവര്‍ന്നെടുത്തു.
ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതോടെ വാഴകള്‍ അഴുകി, സിമന്റ് നന്നഞ്ഞ് നശിച്ചു.
പശുവളര്‍ത്തലായിരുന്നു മറ്റൊരു വരുമാന മാര്‍ഗം. പ്രളയത്തില്‍ തൊഴുത്ത് നശിക്കുകയും പശുക്കള്‍ രോഗം വന്നു ചാകുക കൂടി ചെയ്തതോടെ ഈ കര്‍ഷകന്റെ അവസാന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്. ഉള്ള മുതലെല്ലാം വിറ്റാല്‍ പോലും കടബാധ്യത തീരില്ലന്നും ജേക്കബ് കൂട്ടിച്ചേര്‍ക്കുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago