HOME
DETAILS
MAL
ഗാന്ധിഭവനില്‍ അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റുചെയ്യണം: സംരക്ഷണ സമിതി
backup
May 29 2017 | 20:05 PM
തിരുവനന്തപുരം: പത്തനാപുരം ഗാന്ധിഭവനില്‍ ചിലര്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നു പത്തനാപുരം ഗാന്ധിഭവന് സംരക്ഷണസമിതി ആവശ്യപ്പെട്ടു. കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഗാന്ധിഭവന് സംരക്ഷണസമിതി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. സംരക്ഷണസമിതി രക്ഷാധികാരി വക്കം ഷാജഹാന്, സംരക്ഷണസമിതി കണ്‍വീനര്‍ എസ്.കെ ബാബു, കോ-ഓര്‍ഡിനേറ്റര്‍മാരായ ബഷീര്ബാബഉ, എം. റഷീദ്, സുന്ദര്‍കുമാര്‍, പ്രദീപ് മധു, എം. മുഹമ്മദ് മാഹീന് എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."