കാലവര്‍ഷത്തിന് മുന്നോടിയായി വ്യാപക മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുന്നോടിയായി ഇന്നലെ വ്യാപക മഴ ലഭിച്ചു. കാറ്റിന്റെ ശക്തി അല്പംകൂടി കനത്താല്‍ കാലവര്‍ഷമെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തുടനീളം കനത്ത മഴയായിരുന്നു.
കാലവര്‍ഷം ഇന്ന് കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണു ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദവും മഴ വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്. കടല്‍ക്ഷോഭത്തിനുള്ള സാധ്യതയും തളളിക്കളഞ്ഞിട്ടില്ല. ഇന്ന് മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെ തിരുവനന്തപുരം നഗരം- 13.1, വിമാനത്താവളം- 12.6, വര്‍ക്കല- അഞ്ച്, കൊല്ലം- അഞ്ച്, പുനലൂര്‍-6.4, കോന്നി- 22, ഇടുക്കി- 1.2, തൊടുപുഴ- 29, കോട്ടയം- 5.4, ആലപ്പുഴ- 6.5, കൊച്ചി- 26.8, ഇരിഞ്ഞാലക്കുട- 39.8, ചാലക്കുടി- 20.2, പൊന്നാനി- 7.2, കരിപ്പൂര്‍- 7.6, വടകര- 32, കോഴിക്കോട്- 7.8, കണ്ണൂര്‍- 3.7, കാസര്‍കോഡ്- 11.4 മില്ലി മീറ്റര്‍ വീതം മഴ ലഭിച്ചു.
ആറ്റിങ്ങലില്‍
മരം കടപുഴകി വീണ്
വാഹനങ്ങള്‍ തകര്‍ന്നു
ആറ്റിങ്ങല്‍: ഇന്നലെയുണ്ടായ കാറ്റിലും മരം കടപുഴകി വീണ് വാഹനങ്ങള്‍ തകര്‍ന്നു. പൂവമ്പാറ ഫയര്സ്റ്റേഷന് സമീപം വാഹന രജിസ്ട്രേഷന് പരിശോധനയക്കായി നിര്‍ത്തിയിട്ടിരുന്ന വര്‍ക്കല സ്വദേശംി അനുവിന്റെ സ്വിഫ്റ്റ് കാറ്, കല്ലമ്പലം സ്വദേശി സെയ്താലിയുടെ ബുള്ളറ്റ്, പോങ്ങനാട് സ്വദേശി അജിയുടെ ബൈക്ക് എന്നിവയാണ് തകര്‍ന്നത്. സമീപത്തുണ്ടായിരുന്ന കൂറ്റന്‍ ബദാം മരമാണ് മറിഞ്ഞു വീണത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."