HOME
DETAILS

സങ്കുചിതത്വത്തിന് പാരസ്പര്യം മറുപടി പറയും

  
backup
December 29 2020 | 05:12 AM

%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%b8%e0%b5%8d

ലീഗിനെ ഒന്ന് തോണ്ടിനോവിക്കാന്‍ മുഖ്യമന്ത്രി വീണ്ടും ശ്രമിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തോട് സഹതാപമാണ് തോന്നിയത്. പണ്ടൊരിക്കല്‍ പിണറായി വിജയന്‍ ലീഗില്ലാത്ത ലോക്‌സഭ ഉണ്ടാകുമെന്ന് ഗര്‍ജിച്ചിരുന്നു. ചിലര്‍ക്ക് നേരം പുലരാറില്ലെന്നു പറയാറുണ്ടല്ലോ. അതു സൂര്യന്റെ കുഴപ്പമല്ല. രാഷ്ട്രീയമായ അന്ധതയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതും ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം ജനിപ്പിക്കുന്നതും ക്ഷന്തവ്യമല്ല. മലയാളിയുടെ അന്തസിനും പാ
രമ്പര്യത്തിനും അനുയോജ്യവുമല്ല.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകളിലെ ദുസ്സൂചനകള്‍ ഉന്നമിടുന്നത് എന്താണെന്ന് ഒരിക്കല്‍ വി.എസ് പറഞ്ഞതുപോലെ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും. അത്തരം രീതികളുമായി മലയാളികള്‍ക്ക് പൊരുത്തപ്പെടാനാവില്ലെന്ന് ഉറപ്പായും പറയാനാവും. മലയാളിയുടെ ഉന്നത നിലവാരത്തിനും സുചിന്തിതമായ നിലപാടിനും ക്ഷയം വരുത്തുന്ന ഒന്നും ചെയ്യാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എതിരഭിപ്രായങ്ങള്‍ അനാശ്യാസമാണെന്നു പറയുന്നവര്‍ ജനായത്തത്തിന്റെ ബാലപാഠങ്ങള്‍ പോലും അംഗീകരിക്കുന്നവരല്ല. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനോട് മുഖ്യമന്ത്രി എന്താണു പറഞ്ഞതെന്ന് നാം ഓര്‍ക്കുന്നുണ്ട്. പത്രപ്രവര്‍ത്തകരോട് 'പുറത്തു കടക്കൂ' എന്നു കല്‍പ്പിച്ചതാരാണെന്നും നമുക്കറിയാം.
യു.ഡി.എഫ് ശക്തമായ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. എല്‍.ഡി.എഫിനേക്കാള്‍ ശക്തമാണ് യു.ഡി.എഫിന്റെ ജനകീയാടിത്തറ. രണ്ടു മുന്നണികളുമായി മാറിമാറി സഹകരിക്കുന്ന ഒരു ഗണ്യമായ ജനവിഭാഗമാണ് ഇരുമുന്നണികളുടെയും വിജയപരാജയം നിര്‍ണയിക്കുന്ന ഒരു ഘടകം. അവരെ നയിക്കുന്നത് സംഘടനാ താല്‍പര്യങ്ങളാകണമെന്നില്ല. കേരളത്തിലെ മുന്നണി സംവിധാനം തകരരുതെന്ന് അവര്‍ക്കു വാശിയുണ്ട്. അക്കാര്യത്തില്‍ വെല്ലുവിളി ഉയരുന്നുണ്ടെന്ന് നിരീക്ഷിച്ച് ഉറപ്പിച്ചാല്‍ വികസനമടക്കം മുഴുവന്‍ പരിഗണനകളും മാറ്റിവച്ച് അവര്‍ നിലപാടെടുക്കും. അതു തങ്ങള്‍ക്ക് ലഭിക്കുന്ന എന്നന്നേക്കുമുള്ള പിന്തുണയാണെന്ന തെറ്റായ വിലയിരുത്തല്‍ ഉപേക്ഷിക്കുന്നത് യുക്തിഭദ്രമായ സമീപനമായിരിക്കും.
പ്രാദേശിക ഭരണകൂടങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയ അനേകം സംഗതികളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അതെല്ലാം അപ്പടി ആവര്‍ത്തിക്കുമെന്ന് കരുതുന്നത് വസ്തുതാപരമാവില്ല. ഭരണപക്ഷമായിരുന്നപ്പോഴും ഇപ്പോള്‍ പ്രതിപക്ഷത്തും യു.ഡി.എഫ് പ്രകടനം താരതമ്യേന മെച്ചമാണെന്നത് സഭാനടപടികള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും നിരാക്ഷേപം ബോധ്യപ്പെടുന്ന കാര്യമാണ്. യു.ഡി.എഫ് യുവ അംഗങ്ങളുടെ സഭാനടപടികളിലെ സമര്‍ഥമായ ഇടപെടലുകള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അതെല്ലാം ജനം കണ്ണടച്ച് അവഗണിക്കുമെന്ന് സി.പി.എം. വ്യാമോഹിക്കരുത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരിഗണനയ്‌ക്കെടുക്കുന്ന വിഷയങ്ങളില്‍ പ്രായോഗികവും സുതാര്യവും വിശാലവുമായ ജനപക്ഷ നയങ്ങള്‍ സ്വീകരിച്ച് യു.ഡി.എഫ് ജനപിന്തുണ നേടാന്‍ പ്രതിജ്ഞാബദ്ധമായിരിക്കും. ജനായത്തത്തിന്റെ വിപുലമായ സാധ്യതകള്‍ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുംവിധം തുറന്ന സമീപനം യു.ഡി.എഫ് സ്വീകരിക്കുക തന്നെ ചെയ്യും. അധികാരം കൈകാര്യം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഏകപക്ഷീയത ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്ന് ജനങ്ങള്‍ക്കറിയാം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഘടന യു.ഡി.എഫിന്റെ ഏറ്റവും വലിയ സവിശേഷതയുമാണ്. ആരോഗ്യകരമായ ചര്‍ച്ചയും അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന തീരുമാനങ്ങളും യു.ഡി.എഫ് മുഖമുദ്രയായിരിക്കും.
കൂട്ടുത്തരവാദിത്വവും എല്ലാവര്‍ക്കും തുല്യമായ പരിഗണനയും ലഭിക്കുന്ന മികച്ച ജനായത്താടിത്തറയില്‍ ഭരണയന്ത്രം തിരിയുന്ന അവസ്ഥ തിരിച്ചുകൊണ്ടുവരാനായിരിക്കും എല്ലാ ശ്രമവും. ജനങ്ങളുടെ വിശ്വാസം സമാര്‍ജിക്കാനും യു.ഡി.എഫ് ഊന്നല്‍ നല്‍കും. വിമോചനസമര കാലം മുതല്‍ ലീഗിന്റെ ചരിത്രം മലയാളിക്കറിയാം. സി.പി.എമ്മിനും അത് അജ്ഞാതമാവില്ല. മന്നത്തപ്പനും ആര്‍. ശങ്കറും പനമ്പിള്ളിയും കെ. കരുണാകരനും അരങ്ങില്‍ ശ്രീധരനും ഡോ. കെ.ബി മേനോനും മാത്രമല്ല ആ സൗഹൃദവലയത്തില്‍ ഉള്ളതെന്ന് മുഖ്യമന്ത്രിയോട് പറയേണ്ടതില്ലല്ലോ.
ജീവിതത്തിന്റെ സകല തുറകളിലും സമചിത്തതയോടെ സമവായവും സഹവര്‍ത്തിത്വവും ഉറപ്പുവരുത്താന്‍ വ്രതശുദ്ധിയോടെ ചടുലമായ നീക്കങ്ങള്‍ ആവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പിലാക്കുകവഴി എല്ലാവരുടെയും വിശ്വാസം ആര്‍ജിച്ച സംഘടനയ്ക്ക് ജനങ്ങളുടെ കോടതിയില്‍ ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും തല ഉയര്‍ത്തി നി
ല്‍ക്കാനാവും. കേരള നിയമസഭയില്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ച കെ.എം സീതി സാഹിബിനെയും സഭാനേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിനെയും ബാഫഖി തങ്ങളെയും ശിഹാബ് തങ്ങളെയും അടുത്തറിയുന്ന മലയാളിയുടെ മനസില്‍ തിരുത്ത് വരുത്താന്‍ മുഖ്യമന്ത്രിക്കാവില്ല. പ്രഖ്യാപിത നയങ്ങളില്‍നിന്ന് സംഘടനയ്ക്ക് വ്യതിചലിക്കാനുമാവില്ല. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നയമാണത്. പ്രോജ്ജ്വലമായ രീതിയില്‍ ആ നയം തുടരാനും അഞ്ചു പതിറ്റാണ്ടു കാലമായി ഐക്യജനാധിപത്യ മുന്നണി അനുവര്‍ത്തിക്കുന്ന ജനപക്ഷ രാഷ്ട്രീയം ഗുണപരമായും സജീവമായും പുനരാവിഷ്‌കരിക്കാനും ഇപ്പോള്‍ നടക്കുന്ന പരിശ്രമങ്ങള്‍ ലക്ഷ്യം കാണുന്നുണ്ടെന്ന് ഈ പരിഭ്രാന്തി വ്യക്തമാക്കുന്നു.
കേവലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കപ്പുറം സാമൂഹികമായ പാരസ്പര്യത്തിന്റെ വിപുലമായ മേഖലകളാണ് തുറക്കപ്പെടുന്നത്. മലയാളി എന്നും താലോലിക്കുന്ന ആശയ ഭൂമികയാണത്. ഐക്യജനാധിപത്യ മുന്നണിയുടെ വികസന നിലപാടുകള്‍ക്ക് സ്വീകാര്യത നേടാനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും നടക്കുന്ന ശ്രമങ്ങള്‍ക്ക് കേരളം പിന്തുണ നല്‍കുമെന്ന് വരുംനാളുകള്‍ തെളിയിക്കും. ഈ ദിശയില്‍ മുന്നണിയുടെ പുനരര്‍പ്പണവും ജനങ്ങളുടെ വിശ്വാസവും താളപ്പൊരുത്തത്തോടെ ഒരുമിക്കുന്നത് സ്വാഭാവികമായ പ്രക്രിയയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago