സമ്പൂര്‍ണ വൈദ്യുതീകരണം; തൃത്താലയില്‍ 796 കണക്ഷന്‍ നല്‍കി
കൂറ്റനാട്: സര്‍ക്കാറിന്റെ സമ്പൂര്‍ണ വൈദ്യുതികരണത്തിന്റെ ഭാഗമായി തൃത്താല നിയോജക മണ്ഡലത്തില്‍ 796 പുതിയ വൈദ്യുത കണക്ഷന്‍ നല്‍കി.73 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്. വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്.
പുതിയ കണക്ഷനുകളില്‍ 573 കുടുംബങ്ങള്‍ ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങളാണ്.
223 കുടുംബങ്ങള്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവരാണ്. നിയോജക മണ്ഡലത്തിലെ 20 അങ്കണവാടിയിലേക്കും വൈദ്യുതി എത്തിച്ചു. 12.7 കിലോമീറ്റര്‍ ലോ ഓള്‍ട്ടേജ് സിംഗിള്‍ ഫേസ് ലൈന്‍ പദ്ധതിക്കായി വലിച്ചിട്ടുണ്ട്.
വി.ടി ബല്‍റാം എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ചാണ് ദാരിദ്ര രേഖക്ക് താഴെയുള്ള 88 കുടുംബങ്ങള്‍ക്കു വൈദ്യുതിയെത്തിച്ചത്.
നാലു കിലോമീറ്ററോളം പുതുതായി സിംഗിള്‍ ഫേസ് ലൈന്‍ വലിക്കേണ്ടി വന്നിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ഫണ്ടില്‍നിന്ന് 12 വീടുകളും കെ.എസ്.ഇ.ബി ജീവനക്കാര്‍ മുന്‍കയ്യെടുത്ത് 25 വീടുകളും കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആറ് വീടുകളും സൗജന്യമായി വയറിങ് ചെയ്തു കൊടുത്തിട്ടുണ്ട്. ഇതു കൂടാതെ ആറു വീടുകളുള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലും വൈദ്യുതീകരിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട് നടക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ പ്രക്യാപനത്തോടനുബന്ധിച്ച് തൃത്താലയില്‍ കെ.എസ്.ഇ.ബിയുടെ ജീവനക്കാരുടെ നേതൃത്വത്തില്‍ വിളംബര സന്ദേശ റാലി നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."