HOME
DETAILS

ഉപരോധ സമരത്തിനിടെ യു.ഡി.എഫ് നേതാക്കളെ അറസ്റ്റുചെയ്തു നീക്കി

  
backup
July 25 2019 | 07:07 AM

police-arrested-udf-leaders

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത സെക്രട്ടറിയറ്റ് ഉപരോധ സമരത്തിനിടെ നേതാക്കളെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഉച്ചക്ക് ഒന്നോടെയാണ് നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കിയത്.

രാവിലെ ആറിന് ആരംഭിച്ച ഉപരോധം പത്തോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാനത്ത് പൊലിസ് രാജാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും ജീവനോടെ പൊലിസ് സ്റ്റേഷനില്‍ കയറിപ്പോയാല്‍ പിന്നീട് ശവമായി തിരച്ചുവരുന്ന സാഹചര്യമാണുള്ളത്. ഭരണ നിര്‍വഹണത്തില്‍ പൂര്‍ണമായും പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍, മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ്, ഉമ്മന്‍ ചാണ്ടി, ജോണി നെല്ലൂര്‍, അനൂപ് ജേക്കബ്, ജോസ് കെ. മാണി തുടങ്ങിയ നിരവധി നേതാക്കള്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതിരാവിലെ തന്നെ എത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിലേക്ക് പ്രവേശിക്കാനുള്ള പ്രധാന ഗേറ്റുകളെല്ലാം ഉപരോധിച്ചിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളിള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേര്‍ച്ച അടക്കുമള്ള വിഷയങ്ങളില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് ഉപരോധം സംഘടിപ്പിച്ചത്. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ഒരുക്കിയ വലിയ സുരക്ഷയുടെയും ഗതാഗത ക്രമീകരണത്തിന്റെയും ഭാഗമായി നഗരത്തില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം താറുമാറായി. ഇത് ജനങ്ങളില്‍ വലിയ പ്രതിഷേധത്തിനും വഴിയൊരുക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago