HOME
DETAILS

ജില്ലയില്‍ അതിജാഗ്രത

  
backup
October 06 2018 | 06:10 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4

മലപ്പുറം: അറബിക്കടലിന്റെ തെക്കുകിഴക്ക് ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട സഹചര്യത്തില്‍ ജില്ലയില്‍ കനത്തമഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍.
ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും ഞായറാഴ്ച റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ സ്വീകരിച്ചിട്ടുണ്ട്. അനാവശ്യ ഭയം വേണ്ടെന്നും ജാഗ്രത മാത്രമാണ് ആവശ്യമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കുത്തനെയുള്ള ചരിവുകളിലും ജലാശയങ്ങള്‍ക്ക് സമീപവും താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലെ ആളുകളും ജാഗ്രത പാലിക്കണം. മാറിത്താമസിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അമാന്തം കാണിക്കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് അനൗണ്‍സ്‌മെന്റ് നടത്തണം.
തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. മലമ്പുഴ ഡാം തുറക്കുമ്പോള്‍ മലപ്പുറം ജില്ലാ കലക്ടറെ അറിയിക്കാന്‍ ആവശ്യപ്പെടും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ്, ആര്‍.ഡി.ഒമാരായ ഡോ. ജെ.ഒ അരുണ്‍, എന്‍.എം മെഹറലി, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്


ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണം. തീരദേശമേഖലയില്‍ ഇതു സംബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് കടലില്‍ പോകുന്ന മത്സ്യതൊഴിലാളികളെ കണ്ടെത്തി തിരിച്ചു കൊണ്ടു വരാന്‍ തീരദേശ പൊലിസും ഫിഷറീസ് വകുപ്പും ചേര്‍ന്ന് ഇന്നു മുതല്‍ പട്രോളിങ് നടത്തും.


കണ്‍ട്രോള്‍ റൂം നമ്പറുകള്‍

താലൂക്ക് തലങ്ങളിലും ജില്ലാ ആസ്ഥാനത്തും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ദുരന്തനിവാരണ വിഭാഗം: 04832 736320, 04832 736326, നിലമ്പൂര്‍ താലൂക്ക്: 04931 221471, കൊണ്ടോട്ടി: 04832 713311, ഏറനാട്: 04832 766121, തിരൂര്‍: 04942 422238, പൊന്നാനി: 04942 666038, പെരിന്തല്‍മണ്ണ: 04933 227230, തിരൂരങ്ങാടി: 0494 2461055.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  15 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  15 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  15 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  15 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  16 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  16 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  16 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  16 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  16 days ago