കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപിരിച്ചുവിടല്‍; 773 പേരെ പുറത്താക്കി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപിരിച്ചുവിടല്‍. 773 പേരെയാണ് പിരിച്ചുവിട്ടത്. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയാണ് ഇത്രയും പേരെ പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.
ദീര്‍ഘകാലമായി ജോലിക്കുവരാത്തവരോ അവധിയില്‍ പ്രവേശിച്ച ശേഷം ജോലിക്കു വരാത്തവരേയോ ആണ് പിരിച്ചുവിട്ടതെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് വിശദീകരണം. ഇത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും ദീര്‍ഘനാളായുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിതെന്നും മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു. ദീര്‍ഘനാളായി ജോലിക്കുവരാത്തവരുടെ ലിസ്റ്റ് തയ്യാറാക്കുകയും അവരോട് 2018 മെയ് 30 നുള്ളില്‍ ജോലിക്കു കയറുകയോ മറുപടി നല്‍കുകയോ ചെയ്യണമെന്നും അറിയിച്ചിരുന്നു. എന്നിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്തവരെയാണ് പുറത്താക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."