ഇത് ഞങ്ങളുടെ 'ഘര്‍ വാപസി'യെന്ന് മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ബി.ജെ.പി എം.എല്‍.എമാര്‍; അപ്രതീക്ഷിത നീക്കത്തിനു പിന്നാലെ വാക്കുകൊണ്ടുള്ള പ്രയോഗത്തിലും തളര്‍ന്ന് ബി.ജെ.പി
ഭോപാല്‍: കര്‍ണാടകത്തിലെ കുതിരക്കച്ചവടത്തിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലേക്കും തന്ത്രം നടപ്പിലാക്കാന്‍ വെമ്പുന്ന ബി.ജെ.പിക്ക് തിരിച്ചടിയായി വിമത എം.എല്‍.എമാരുടെ വാക്പ്രയോഗവും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിനെ അനുകൂലിച്ച ബി.ജെ.പി എം.എല്‍.എമാരാണ് തങ്ങളുടെ നിലപാട് ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഒരു ഘര്‍ വാപസി(വീട്ടിലേക്കുള്ള തിരിച്ചുവരവ്) ആണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ബി.ജെ.പി എം.എല്‍.എമാരായി നിയമസഭയില്‍ എത്തിയ ശരദ് കോല്‍, നാരായണ്‍ ത്രിപാഠി എന്നിവരാണ് കോണ്‍ഗ്രസിനെ പിന്തുണച്ചതിന് പിന്നാലെ വാക്പ്രയോഗം കൊണ്ടും ബി.ജെ.പി നേതൃത്വത്തെ കുത്താതെ കുത്തിയിരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്ന നടപടിയെയാണ് ഘര്‍ വാപസി എന്ന പേരില്‍ ആര്‍.എസ്.എസ് നേതൃത്വം വിശേഷിപ്പിച്ചിരുന്നത്. ആ വാക്കിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് എം.എല്‍.എമാര്‍. കഴിഞ്ഞ ദിവസം മധ്യപ്രദേശ് നിയമസഭയില്‍ അവതരിപ്പിച്ച അഡ്വക്കറ്റ്‌സ് പ്രൊട്ടക്ഷന്‍ ആക്ട് ബില്ലിന്‍മേലാണ് ഇവര്‍ പ്രതിപക്ഷമായ ബി.ജെ.പിയെ ഞെട്ടിച്ച് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്‍താങ്ങിയത്.
വക്കീലന്‍മാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു ബില്ലെന്നും 15 വര്‍ഷത്തോളം ശിവരാജ്‌സിങ്ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബി.ജെ.പി എം.എല്‍.എമാര്‍ ഘര്‍ വാപസി പ്രയോഗം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."