മാതൃകയായി 'സഞ്ചാരി'യുടെ യുവജനക്കൂട്ടം
പാലക്കാട്: അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സഞ്ചാരി പാലക്കാട് യൂനിറ്റ് സാമൂഹ്യ സേവനത്തിലൂടെ മാതൃകയാവുന്നു.
കയ്യിലുള്ള പണം അനാവശ്യമായി ചെലവാക്കുകയും അടിച്ചുപൊളിക്കുകയും ചെയ്യുന്ന ഇക്കാലത്ത് പാവപ്പെട്ട ആദിവാസികുട്ടികള്‍ക്ക് പുതിയ ബാഗ്, കുട, പുസ്തകങ്ങളും ഇടവപ്പാതിയോടോപ്പം അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന കുട്ടികളെ ദത്തെടുക്കുകയാണ് സഞ്ചാരി നെറ്റ് വര്‍ക്ക്.
സഞ്ചാരിയുടെ പാലക്കാട് യൂനിറ്റ് പറമ്പിക്കുളം മേഖലയില്‍ തേക്കടി, അല്ലിമൂപ്പന്‍ കോളനി, 30 ഏക്കര്‍ കോളനി, ഉറവമ്പാടി എന്നിവിടങ്ങളില്‍ മുപ്പതോളം ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ബാഗ്, കുട, ടിഫന്‍ ബോക്‌സ്, നോട്ട് ബുക്കുകള്‍, യൂനിഫോം തുടങ്ങിയ പഠന സാമഗ്രികള്‍ വിതരണം ചെയ്തു.
പുറം ലോകവുമായി ബന്ധമില്ലാത്ത കൊടുംകാടിലാണ് ഈ സ്ഥലങ്ങള്‍ സ്ഥിതിചെയ്യുന്നത്. വാഹനങ്ങള്‍ കയറാത്ത ഈ മേഖലയില്‍ ഇത്രയധികം സാധനങ്ങള്‍ ചുമന്ന് ഇവര്‍ കൊണ്ടുപോയി കൊടുക്കുകയാണ് ചെയ്തത്. രഞ്ജിത്ത് രാം റോണി, പി.ജി. ഉണ്ണികൃഷ്ണന്‍, യാഷെഹ് റഹ്മാന്‍ എന്നിവരാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ആരും ശ്രദ്ധിക്കാതെ കിടന്ന ഈ മേഖലകളിലെ സഞ്ചാരിയുടെ കാരുണ്യ പ്രവര്‍ത്തനം വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
ഇതുപോലെ തന്നെ നെല്ലിയാമ്പതിയിലെ ചെറുനെല്ലി കോളനിയില്‍ നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കിയും സഞ്ചാരി നെറ്റ് വര്‍ക്ക് അവരുടെ സാമൂഹ്യ പ്രതിബന്ധത തെളിയിച്ചിട്ടുണ്ട്. ക
യ്‌പേറിയ ജീവിത സാഹചര്യങ്ങള്‍ക്ക് നേരെ കണ്ണടച്ചു ഇരുട്ടാക്കുന്നതിന് പകരം നമ്മുടെ ഒരു കൈ സഹായം അവര്‍ക്ക് നല്‍കി അജ്ഞതയുടെ അന്ധകാരത്തില്‍നിന്ന് അറിവിന്റെ പ്രകാശം പരത്തുത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."