ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍; ജയ്ശ്രീറാം വിളിച്ചതിനല്ല, ജയ്ശ്രീറാം വിളിയുടെ പേരില്‍ കൊലവിളി നടത്തിയതില്‍ പ്രതിഷേധിച്ചാണ് കത്തയച്ചത്
തിരുവനന്തപുരം: ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആരെയും വിമര്‍ശിച്ചിട്ടില്ലെന്നും അടൂര്‍ ഗോപാല കൃഷ്ണന്‍. ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന് മറുപടിയുമായാണ് അടൂര്‍ രംഗത്തെത്തിയത്.
ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധമുറയായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര സംവിധായകന്‍ അടൂരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. 'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകാമെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നത്.
ഇതിനെതിരേയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ചലച്ചിത്ര സംവിധായകന്‍ പരിഹാസ്യവുമായി ആഞ്ഞടിച്ചത്. ജയ്ശ്രീറാം വിളിച്ചതിനല്ല പ്രതിഷേധിച്ചത്, ജയ്ശ്രീറാം വിളിയുടെ പേരില്‍ കൊലവിളി നടത്തിയതില്‍ പ്രതിഷേധിച്ചാണ് കത്തയച്ചത്. ഇതുവരെ പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ ചന്ദ്രനിലേക്ക് പോകാനാണ് പറയുന്നതെന്നും അടൂര്‍ ഗോപാല കൃഷ്ണന്‍ പരിഹസിച്ചു.
വിഷയം ഗൗരവതരമാണെന്നും ഇതില്‍ പ്രധാനമന്ത്രി ഇടപെടേണ്ട സാഹചര്യമുണ്ടെന്നും അതുകൊണ്ടു തന്നെയാണ് ആശങ്ക രേഖപ്പെടുത്തി കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമം ഫോണിലൂടെ ഭീഷണികളും നേരിടുന്നുണ്ടെന്ന് അടൂര്‍ പറഞ്ഞു.
അതിനിടെ ബി.ജെ.പി വക്താവിന്റെ പ്രസ്താവനയ്‌ക്കെതിരേ ചലച്ചിത്ര രംഗവും രാഷ്ട്രീയ കേരളവും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. സംവിധായകന്‍ കമലും മറ്റിതര പ്രമുഖരും അടൂരിന് പിന്തുണയുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."