HOME
DETAILS

ഓവര്‍സിയറുടെ സസ്‌പെന്‍ഷന് കൗണ്‍സിലിന്റെ അംഗീകാരം

  
backup
October 06 2018 | 06:10 AM

%e0%b4%93%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%af%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7

കാസര്‍കോട്: നഗരസഭാ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നഗരസഭാ ചെയര്‍പേഴ്‌സന്റെ നടപടി നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ഇന്നലെചേര്‍ന്ന കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേനയാണ് പ്രമേയം അംഗീകരിച്ചത്. ഒരു കരാറുകാരനാണ് ചെയര്‍പേഴ്‌സണെതിരായ ഓവര്‍സിയറുടെ ശബ്ദരേഖ പുറത്തുവിട്ടതെന്നും അയാള്‍ക്കെതിരേയും നടപടി വേണമെന്നും സി.പി.എം അംഗം കെ. ദിനേശന്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിനെ പൊതുജനമധ്യത്തില്‍ അപമാനിക്കുന്ന രീതിയിലുള്ള ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്നാണ് സി.എസ് അജിതയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതിനുകൗണ്‍സിലിന്റെ അംഗീകാരം നേടുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി അംഗങ്ങളും സി.പി.എം അംഗവും തീരുമാനത്തെ അംഗീകരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി അംഗം പി. രമേശന്‍, ഉമ കടപ്പുറം, രവീന്ദ്ര പൂജാരി, സവിത ടീച്ചര്‍ എന്നിവര്‍ പ്രമേത്തെ അനുകൂലിച്ച് സംസാരിച്ചു.
അഴിമതിക്കാരിയായ ഓവര്‍സിയറെ പിന്തുണക്കുന്നവര്‍ നഗരസഭാ ഭരണത്തെ കുളം തോണ്ടാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണെന്നും അഴിമതിയുടെ പങ്ക് പറ്റാനുള്ള തയാറെടുപ്പാണ് ഇവര്‍ നടത്തുന്നതെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഓവര്‍സിയറെ ആരാണോ സംരക്ഷിക്കുന്നത് അവര്‍ക്ക് അഴിമതിയില്‍ താല്‍പര്യമുണ്ട്. സസ്‌പെന്‍ഡ് ചെയ്താലും അവരെ വീണ്ടും ഇവിടെ തിരിച്ചെത്തിക്കുന്നവര്‍ നഗരഭരണത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയിലെ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതുമൂലം ഭരണത്തില്‍ വലിയ പ്രതിസന്ധിയാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരന്തരം നഗരസഭയില്‍ അഴിമതി നടത്തുകയും ക്രമക്കേട് നടത്തുകയും ചെയ്യുന്ന ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്യുകയല്ല വേണ്ടതെന്നും സര്‍വിസില്‍നിന്നു മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മുസ്‌ലിം ലിഗ് കൗണ്‍സിലര്‍ ഹമീദ് ബെദിര പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ് രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago