ജനദ്രോഹകരമായ നിലപാട് സ്വീകരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ജനം മുന്നോട്ടു വരണം: സത്യന് മൊകേരി
നീലേശ്വരം: ജനദ്രോഹകരമായ നിലപാട് സ്വീകരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ പുറത്താക്കാന്‍ ജനം മുന്നോട്ടുവരണമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി. സി.പി.ഐ 10 വരെ നടത്തുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തൃക്കരിപ്പൂര്‍ മണ്ഡലം കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സത്യന് മൊകേരി. അഴിമതി തടയുമെന്നും കള്ളപ്പണം പിടിച്ചെടുക്കുമെന്നും 15 ലക്ഷം രൂപാ വീതം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും വിലക്കയറ്റം തടയുമെന്നുമെല്ലാം പറഞ്ഞ് അധികാരത്തിലേറിയ മോദി വാഗ്ദാനങ്ങള്‍ പാലിച്ചില്ല. പകരം ജനങ്ങളെ ദ്രോഹിക്കുവാനും അധികാര കേന്ദ്രങ്ങളെല്ലാം ഫാസിസ്റ്റു ശക്തികളാല്‍ നിയന്ത്രിക്കുവാനുള്ള നീക്കങ്ങളുമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യന് മൊകേരി ജാഥാ ലീഡര്‍ വി. രാജന് പതാക കൈമാറി. സംഘാടക സമിതി ചെയര്‍പേഴ്സണ്‍ പി. ഭാര്‍ഗവി അധ്യക്ഷയായി. സി.പി ബാബു, ബങ്കളം കുഞ്ഞികൃഷ്ണന്, എം. അസിനാര്‍, പി.എ നായര്‍, എ. അമ്പൂഞ്ഞി, വി. രാജന്, രവിന്ദ്രന് മാണിയാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."