പരാതി പറയാന്‍ വന്ന പെണ്‍കുട്ടിയോട് അശ്ലീല പരാമര്‍ശവുമായി പൊലിസ്, സംഭവം ഉത്തര്‍ പ്രദേശില്‍
കാണ്‍പൂര്‍ : പരാതി പറയാന്‍ വന്ന 16 വയസായ പെണ്‍കുട്ടിയോട് അശ്ലീലമായി പൊലിസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്ന വിഡിയോ പ്രിയങ്ക ഗാന്ധിയാണ് ട്വീറ്റ് ചെയ്തത്. പരാതി കേള്‍ക്കാനോ എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാനോ തയ്യാറാകാതിരുന്ന പൊലിസ് സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയോട് ലൈംഗികമായി സംസാരിക്കുന്നത് വിഡിയോയില്‍ കാണാന്‍ സാധിക്കും.
छेड़खानी की रिपोर्ट लिखवाने गई लड़की के साथ थाने में इस तरह का व्यवहार हो रहा है।
— Priyanka Gandhi Vadra (@priyankagandhi) July 25, 2019
एक तरफ उत्तर प्रदेश में महिलाओं के खिलाफ अपराध कम नहीं हो रहे, दूसरी तरफ कानून के रखवालों का ये बर्ताव।
महिलाओं को न्याय दिलाने की पहली सीढ़ी है उनकी बात सुनना।
Video credits @benarasiyaa pic.twitter.com/J0FdqBR2Tt
നിനക്കുള്ളതെല്ലാം കാണിക്കുവെന്നും നീയെന്താണ് മോതിരവും നെക്ലെസും ധരിക്കുന്നെതെന്നും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദിക്കുന്നതും സഹോദരന്‍ ഇടപെടാന്‍ ശ്രമിച്ചപ്പാള്‍ ഉദ്യോഗസ്ഥന്‍ തട്ടിക്കയറുന്നതും രംഗങ്ങളില്‍ ദൃശ്യമാണ്.ഇങ്ങനെയാണ് പീഢന പരാതിയുമായെത്തുന്ന പെണ്‍കുട്ടികളോട് പൊലിസ് പെരുമാറുന്നെതെന്നും ഉത്തര്‍പ്രദേശില്‍ സത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ കുറയുന്നില്ലെന്നും പ്രിയങ്ക ട്വീറ്റില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."