സി.എ.ജി റിപ്പോര്‍ട്ട്: അറിഞ്ഞുകൊണ്ടു തന്നെയാണ് പുറത്തുവിട്ടത്; അവകാശലംഘനമില്ലെന്നും മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: മന്ത്രിയെന്ന നിലയില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് സഭയ്ക്ക് പുറത്ത് പറഞ്ഞത് അറിഞ്ഞുകൊണ്ടാണെന്നും ധനമന്ത്രി തോമസ് ഐസക്. അവകാശ ലംഘന പരാതിയില്‍ നിയമസഭാ സമിതിക്കു മുന്നില്‍ ഹാജരായ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
ജനം ചര്‍ച്ച ചെയ്യാന്‍ വേണ്ടിതന്നെയാണ് കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ പുറത്തുവിട്ടതെന്നും ധനമന്ത്രി വ്യക്തമാക്കി. എത്തിക്സ് കമ്മിറ്റി എന്ത് നടപടി എടുക്കാലും സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന വി.ഡി.സതീശന്റെ പരാതിയാണ് സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്.
റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിന് ശേഷം പുറത്തുവിടണമെന്നതാണ് ചട്ടം എന്നിരിക്കെ ഇത് ലംഘിച്ച് ധനമന്ത്രി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."