പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവരാവകാശ ബില്‍ രാജ്യസഭയില്‍ പാസായി
ന്യൂഡല്‍ഹി: ലോക്സഭയില്‍ പാസാക്കിയതിനു പിന്നാലെ വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. ശബ്ദവോട്ടൊയൊണ് ബില്ലിന് അംഗീകാരം നല്‍കിയത്. അതേസമയം പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
അതിനിടെ ബില്‍ ചര്‍ച്ചയ്ക്കെടുത്തതില്‍ പ്രതിഷേധിച്ച് നാടകീയ സംഭവങ്ങള്‍ അരങ്ങേറി. പ്രതിപക്ഷ എംപിമാര്‍ ബില്ലിന്റെ പകര്‍പ്പുകള്‍ രാജ്യസഭയില്‍ കീറിയെറിഞ്ഞു. ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ എം.പിമാരുടെ ആവശ്യം. പ്രതിപക്ഷ എം.പിമാര്‍ എല്ലാവരും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ജനാധിപത്യത്തെ തൂത്തെറിയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാരോപിച്ചായിരുന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.
16 ബില്ലുകളില്‍ വിവരാവകാശ ഭേദഗതി ബില്‍ ഉള്‍പ്പെടെ ഏഴു ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചരിത്രപരമായ വിവരാവകാശ നിയമത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന ഭേദഗതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുതെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."