HOME
DETAILS
MAL
പയ്യന്നൂരിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: സ്ത്രീക്ക് ഗുരുതര പരുക്ക്
backup
December 29 2020 | 12:12 PM
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള എടാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം.ഇന്ന് വൈകിട്ട് നാലരയോടെയാണ് പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനമുണ്ടായത്.
ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. ചന്ദ്രമതി എന്ന 65-കാരിക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടാട്ട് ഫയര്‍ വര്‍ക്‌സിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായും തകര്‍ന്നു. ഒമ്പത് തൊഴിലാളികള്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായിരുന്നുവെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."