നോമ്പ് ആരാധനകളില്‍ അതിമഹത്തായത്
മുസ്‌ലിം മാനസങ്ങളില്‍ ആത്മീയാനുഭൂതികള്‍ നിറക്കുന്ന പൂണ്യദിനങ്ങളാണ് റമദാന്‍ വിശ്വാസികള്‍ക്ക് നല്‍കുന്നത്. തിന്മയില്‍ നിന്നും വിട്ടുനില്‍ക്കാനും തെറ്റുകളുടെ വഴിയില്‍ നിന്നും മാറി സഞ്ചരിക്കാനും റമദാന്‍ പ്രേരണ നല്‍കുന്നു.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ റമദാന്‍ നോമ്പ് ആരാധനകളില്‍ അതിമഹത്തായതാണ്.
വ്രതം അല്ലാഹുവിനും അവന്റെ ദാസനായ മാനവനും തമ്മിലുള്ള അതീവ രഹസ്യവും അത്യുല്‍കൃഷ്ടവുമായ ആരാധനയാണ്. വിശപ്പിന്റെ രുചി എല്ലാവരിലും എത്താനും ആ അനുഭവത്തിലൂടെ സഹജീവികളെ സഹായിക്കാനുള്ള മനസ് വിശ്വാസികളില്‍ വളര്‍ത്തിയെടുക്കാനും വ്രതവും റമദാനും സഹായിക്കും.
ഇരുലോകത്തും ഏറെ ഗുണങ്ങള്‍ നേടിയെടുക്കാനും ജീവിത വിജയം സ്വായത്തമാക്കാനും പുണ്യറമദാനിലൂടെ നമുക്കാകണം. നോമ്പിനോടൊപ്പം നമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും ദാനധര്‍മ്മവും ഇഅ്ത്തിക്കാഫും തുടങ്ങി മറ്റെല്ലാ നല്ല പ്രവര്‍ത്തിയും അധികരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകേണ്ടതുണ്ട്.
റമദാന്‍ ദുര്‍പ്രവര്‍ത്തനങ്ങളില്‍ നിന്നും മോചനം നേടാന്‍ മനുഷ്യന് ലഭിക്കുന്ന അസുലഭ വേളയാണ്. റമദാനിന്റെ എല്ലാ പുണ്യങ്ങളും കരസ്ഥമാക്കി വിജയികളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ എന്നും പ്രാര്‍ഥിക്കുന്നു. ... ആമീന്‍
(ലേഖകന്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ് )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."