HOME
DETAILS

ദമ്പതികളുടെ മരണത്തില്‍ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍: മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞു കുത്തിയിരിപ്പു സമരം

  
backup
December 29 2020 | 12:12 PM

suicide-issue-neyyattikara-issue

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മരിച്ച അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആമ്പുലന്‍സ് തടഞ്ഞു നിര്‍ത്തിയാണ് പ്രതിഷേധം. മരണത്തിനുത്തരവാദി പൊലിസാണെന്നും ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
നാട്ടുകാര്‍ക്കൊപ്പം മരിച്ച ദമ്പതികളുടെ മക്കളും ചേര്‍ന്നിട്ടിട്ടുണ്ട്.
അതേ സമയം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

 സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദമ്പതികളുടെ മക്കള്‍ക്ക് ജോലി ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. മരണമടഞ്ഞ അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടഞ്ഞാണ്  പ്രതിഷേധിക്കുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയും സംഘവും സ്ഥലത്തെത്തി നാട്ടുകാരുമായി രമ്യതയ്ക്ക് ശ്രമിക്കുകയാണ്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് എഴുതി തന്നാല്‍ മാത്രമേ പിന്മാറൂ എന്നാണ് നാട്ടുകാരുടെ നിലപാട്.

അച്ഛന്‍ രാജന്റെ മൃതദേഹം അടക്കം ചെയ്തയിടത്ത് തന്നെ തങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കണമെന്നാണ് മക്കളുടെ ആവശ്യം. എന്നാല്‍ സ്ഥലം വിട്ട് നല്‍കില്ലെന്നും നിയമത്തിന്റെ വഴിയേ തന്നെ പോകുമെന്നും ഇവര്‍ക്കെതിരെ പരാതി നല്‍കിയ അയല്‍വാസി വസന്ത പറഞ്ഞു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വീടിനുമുന്നില്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസെത്തി വസന്തയെ കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടിയെന്ന് പൊലിസ് പറഞ്ഞു.

വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വസന്തയുടെ വീടിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലിസ് ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമാണെന്ന് നേരത്തെ, മരിച്ച ദമ്പതികളുടെ മക്കള്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം പ്രതികരിച്ചിരുന്നു. വസന്തയെ കസ്റ്റഡിയിലെടുക്കാന്‍ മന്ത്രി പൊലിസിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.

മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പൊലിസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാശ്രമം.

ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ദേഹത്തേക്ക് മണ്ണെണ ഒഴിച്ചു അമ്പിളിയേയും കെട്ടിപ്പിടിച്ച് നിന്ന രാജന്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലിസ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ദേഹത്തേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചു. രാത്രിയോടെ ഭാര്യ അമ്പിളിയും മരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago