ഇനി മന്ദഹസിക്കാം;ചുരുങ്ങിയ ചെലവില്‍
കണ്ണൂര്‍: തിളക്കമാര്‍ന്ന പല്ലുകള്‍ കാണിച്ച് ഒന്ന് മനസ്സറിഞ്ഞു ചിരിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ എങ്കില്‍ നേരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കോളൂ.
കൃത്രിമപ്പല്ലിന്റെ മുഴുവന്‍ ഭാഗങ്ങളും നിര്‍മിച്ച് വച്ചുകൊടുക്കുന്ന ഏക സര്‍ക്കാരാശുപത്രിയാണ് ഇന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രി. ഇവിടെയുള്ള ദന്തവിഭാഗം സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ 'മന്ദഹാസം' പദ്ധതി വഴി കൃത്രിമപ്പല്ല് വച്ചുപിടിപ്പിക്കുന്നത് അടക്കമുള്ള ചികിത്സ ഇപ്പോള്‍ നല്‍കിവരുന്നുണ്ട്.
ചുരുങ്ങിയ ചികിത്സാചെലവ് കണക്കിലെടുത്ത് മംഗളൂരു അടക്കമുള്ള ഇതരസംസ്ഥാന നഗരങ്ങളിലേക്ക് പോകുന്നവരെല്ലാം ഇപ്പോള്‍ ജില്ലാ ആശുപത്രി ദന്തരോഗവിഭാഗത്തിലേക്ക് എത്തിച്ചേരുകയാണ്. മൂന്ന് മാസത്തിനകം 2500 പേര്‍ ഇവിടെ ചികിത്സ തേടിക്കഴിഞ്ഞു. ബി.പി.എല്‍ വിഭാഗത്തിന് പൂര്‍ണമായും സൗജന്യ ചികിത്സ ലഭ്യമാണ്.
എ.പി.എല്ലുകാരില്‍ നിന്ന് ഈടാക്കുന്നതും താരതമ്യേന ചുരുങ്ങിയ ഫീസാണ്. ഇവിടെ നിന്നു നിര്‍മിച്ച പല്ലുകള്‍ ഉപയോഗിച്ച് ഈ കാലയളവിനകം 20 പേര്‍ക്ക് മുഴുവന്‍ പല്ലുകളും വച്ചുനല്‍കി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരത്തില്‍ പല്ല് നിര്‍മിച്ച് പിടിപ്പിച്ചു നല്‍കുന്ന സേവനം ലഭ്യമാകുന്നത്. ഓര്‍ത്തോ ദന്തിസ്റ്റിന്റെ സേവനവും രോഗികള്‍ക്ക് ലഭിക്കുന്നുണ്ട്. നിരതെറ്റിയ പല്ലുകളടക്കം നന്നാക്കിയെടുക്കാന്‍ 60 പേരാണ് ഇവിടെയെത്തിയത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക ദന്തല്‍ സര്‍ജന്റെ സേവനവും ഇവിടെയുണ്ട്. ചികിത്സയ്ക്കായി അത്യാധുനിക ലേസര്‍ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. സാമ്പത്തിക പരിഗണനകളില്ലാതെ ചുരുങ്ങിയ ചെലവില്‍ പല്ല് ക്ലീനിങ്, കൃത്രിമ പല്ല്‌വെപ്പ് എന്നിവ നടക്കുന്നത്.
അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍ ഡോ. സി. ഗീത, സീനിയര്‍ ദന്തല്‍ ഹൈജീനിസ്റ്റ് കെ. അജയ്കുമാര്‍, വി. നിമിഷ, ദന്തല്‍ ടെക്‌നീഷ്യന്‍ കെ. ബിന്ദു ഉള്‍പ്പെടെയുള്ള സ്ഥിരം ജീവനക്കാരും ആറോളം സീനിയര്‍ ദന്തല്‍ സര്‍ജന്‍മാര്‍, പരിശീലകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നല്‍കുന്നത്എന്‍.എച്ച്.എം ഡോക്ടര്‍മാരായ ഡോ. അഗസ്റ്റി ജോര്‍ജ്ജ്, ഡോ. ലക്ഷ്മി, ആര്‍. വാര്യര്‍ എന്നിവരും പിന്തുണയുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."